സുരക്ഷാ പരിശോധന: 37 പിടികിട്ടാപ്പുള്ളികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനും റോഡ് സുരക്ഷ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട് രാജ്യത്ത് ശക്തമായ പരിശോധനകൾ തുടരുന്നു. ഈ മാസം നാലു മുതൽ 10 വരെ രാജ്യവ്യാപകമായി നടന്ന പരിശോധനയിൽ കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുകൾ, അറസ്റ്റ് വാറണ്ടുകൾ ഉള്ളവർ, ഒളിച്ചോടിയ വ്യക്തികൾ എന്നിവയുൾപ്പെടെ വിവിധ കേസുകളിൽ 37 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.
2,415 ഗതാഗത നിയമലംഘനങ്ങളും രേഖപ്പെടുത്തി. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഏഴ് വാഹനങ്ങൾ കണ്ടുകെട്ടി. തിരിച്ചറിയൽ രേഖയില്ലാത്ത ആറ് വ്യക്തികളെ അറസ്റ്റ് ചെയ്തു.കോടതികൾ ആവശ്യപ്പെട്ട ഏഴ് വാഹനങ്ങളും പിടിച്ചെടുത്തു.അടിയന്തര പട്രോളിങ് 373 പേർക്ക് സഹായം നൽകി. അഞ്ച് തർക്കങ്ങൾ പരിഹരിക്കാൻ ഇടപെട്ടു.
114 വാഹനാപകടങ്ങളും ഒരു കാൽനട അപകടവും പരിശോധന സംഘം കൈകാര്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ 12 പേരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ആന്റി-നാർക്കോട്ടിക് അതോറിറ്റിയിലേക്ക് കൈമാറി.പൊതു സുരക്ഷ നിലനിർത്തുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും രാജ്യത്തുടനീളം പരിശോധന തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

