Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷ പ​രി​ശോ​ധ​ന:...

സു​ര​ക്ഷ പ​രി​ശോ​ധ​ന: ഹ​വ​ല്ലി​യി​ൽ 35 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
സു​ര​ക്ഷ പ​രി​ശോ​ധ​ന: ഹ​വ​ല്ലി​യി​ൽ 35 പേ​ർ പി​ടി​യി​ൽ
cancel
camera_alt

വാ​ഹ​ന​ങ്ങ​ൾ ത​ട​സു​ര​ക്ഷ പ​രി​ശോ​ധ​ന: ഹ​വ​ല്ലി​യി​ൽ 35 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: ഹ​വ​ല്ലി മേ​ഖ​ല​യി​ൽ ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ 35 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി. താ​മ​സ നി​യ​മ​ലം​ഘ​ക​രും സ്​​പോ​ൺ​സ​ർ​മാ​രി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി​യ​വ​രും മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ച്ച​വ​രും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. 170ഒാ​ളം വ​രു​ന്ന പ്ര​ത്യേ​ക ടീം ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു സു​ര​ക്ഷാ​കാ​ര്യ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഫ​ർ​റാ​ജ്​ അ​ൽ സൂ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ ചെ​ക്ക്​​പോ​യ​ൻ​റു​ക​ൾ തീ​ർ​ത്ത്​ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു.

ഒ​രാ​ഴ്​​ച​യി​ലേ​റെ​യാ​യി രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റെ​യ്​​ഡ്​ ന​ട​ക്കു​ന്നു. ഒ​രി​ട​വേ​ള​ക്ക്​ ശേ​ഷം രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ പൊ​തു​മാ​പ്പ്​ ഉ​ൾ​പ്പെ​ടെ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ത്ത അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ വേ​ട്ട​യാ​ടി പി​ടി​കൂ​ടി നാ​ടു​ക​ട​ത്താ​നാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Security check
News Summary - Security check: 35 caught
Next Story