ലഹരി ഇടപാടിന് ‘രഹസ്യ’ കേന്ദ്രം; 145 കിലോഗ്രാം ഹഷീഷ് പിടികൂടി
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്നു ഇടപാടിന് രാജ്യത്തിനകത്തും പുറത്തുംനിന്ന് പ്രവർത്തിച്ച ശൃംഖലയെ അഭ്യന്തര മന്ത്രാലയം തകർത്തു. ഒരു പ്രവാസിയുടെ കൈവശം കടത്താൻ ഉദ്ദേശിച്ചുള്ള വലിയ അളവിൽ മയക്കുമരുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്.
ചോദ്യം ചെയ്യലിൽ സെൻട്രൽ ജയിലിലെ ഒരു തടവുകാരനും വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രവാസിയും മയക്കുമരുന്നിന്റെ വിതരണം ഏകോപിപ്പിച്ചിരുന്നതായി ഇയാൾ വെളിപ്പെടുത്തി.തുടർന്ന് സംയുക്ത ടാസ്ക് ഫോഴ്സ് തടവുകാരന്റെ ജയിൽ സെല്ലിൽ പരിശോധന നടത്തി. ലഹരി ഇടപാടിനായി ഉപയോഗിച്ചിരുന്ന ഒരു മൊബൈൽ ഫോൺ പരിശോധനയിൽ പിടിച്ചെടുത്തു.
പരിശോധനയുടെ ഭാഗമായി 145 കിലോഗ്രാം ഹഷീഷ് പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നും നിയമനടപടികൾക്കായി ഡ്രഗ് പ്രോസിക്യൂഷന് കൈമാറി.മയക്കുമരുന്ന് കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷക്കും പൗരന്മാരുടെ ആരോഗ്യത്തിനും ഭീഷണിയാകുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

