Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരണ്ടാം ഘട്ട...

രണ്ടാം ഘട്ട സ്​മാർട്ട്​ മീറ്റർ ഇറക്കുമതി ടെൻഡർ ഉടൻ

text_fields
bookmark_border
രണ്ടാം ഘട്ട സ്​മാർട്ട്​ മീറ്റർ ഇറക്കുമതി ടെൻഡർ ഉടൻ
cancel

കു​വൈ​ത്ത്​ സി​റ്റി: സ്​​മാ​ർ​ട്ട്​ ഇ​ല​ക്​​ട്രി​ക്​ മീ​റ്റ​ർ ഇ​റ​ക്കു​മ​തി​യു​ടെ ര​ണ്ടാം ഘ​ട്ട ടെ​ൻ​ഡ​റി​ന്​ സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ​ഫോ​ർ പ​ബ്ലി​ക്​ ടെ​ൻ​ഡേ​ഴ്​​സ്​ ത​യാ​റെ​ടു​ക്കു​ന്നു. നാ​ലു​ ല​ക്ഷം ഇ​ല​ക്​​ട്രി​സി​റ്റി മീ​റ്റ​റു​ക​ളും ര​ണ്ടു​ല​ക്ഷം വാ​ട്ട​ർ മീ​റ്റ​റു​ക​ളു​മാ​ണ്​ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

30 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ ഇ​തി​നു​ ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ര​ണ്ടു​ ല​ക്ഷം മീ​റ്റ​റു​ക​ൾ​ക്കാ​ണ്​ ഇ​തി​ന​കം ടെ​ൻ​ഡ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 66,000 സ്​​മാ​ർ​ട്ട്​ വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ രാ​ജ്യ​െ​ത്ത​ത്തി​ച്ചു​.

ഘ​ട്ടം​ഘ​ട്ട​മാ​യി 2022 മാ​ർ​ച്ചോ​ടെ ഇ​റ​ക്കു​മ​തി പൂ​ർ​ത്തി​യാ​ക്കും. മൂ​ന്നു​ വ​ർ​ഷ​ത്തി​ന​കം റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ളാ​കും. എ​ട്ടു​ല​ക്ഷം സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ളാ​ണ്​ ഇ​ത്ര​യും കാ​ലം കൊ​ണ്ട്​ സ്ഥാ​പി​ക്കു​ക.

ഭാ​വി​യി​ൽ വ​ർ​ധി​ച്ച ആ​വ​ശ്യം കൂ​ടി മു​ൻ​കൂ​ട്ടി​ക്ക​ണ്ട് ആ​കെ ഒ​മ്പ​തു​ ല​ക്ഷം സ്​​മാ​ർ​ട്ട്​ മീ​റ്റ​ർ ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​ണ്​ ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്. മൂ​ന്നു ല​ക്ഷം സ്​​മാ​ർ​ട്ട്​ വാ​ട്ട​ർ മീ​റ്റ​റു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും മ​ന്ത്രാ​ല​യ​ത്തി​ന്​ പ​ദ്ധ​തി​യു​ണ്ട്.അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം മാ​റു​ക​യാ​ണ്. സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഏ​തു​ സ​മ​യ​ത്തും അ​തു​വ​രെ​യു​ള്ള ഉ​പ​ഭോ​ഗം നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും. ഒാ​ൺ​ലൈ​നാ​യി ബി​ൽ അ​ട​ക്കാ​നും സം​വി​ധാ​ന​മു​ണ്ടാ​കും. ബി​ൽ മു​ൻ​കൂ​ട്ടി അ​ട​ക്കാ​നും ക​ഴി​യും.

മീ​റ്റ​ർ ത​ക​രാ​റി​ലാ​ണെ​ങ്കി​ൽ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത്​ ഉ​ട​ൻ സൂ​ച​ന ല​ഭി​ക്കും. ഇ​തു​വ​​ഴി കേ​ടാ​യ മീ​റ്റ​റു​ക​ൾ വൈ​കാ​തെ ന​ന്നാ​ക്കാ​ൻ ക​ഴി​യും.​

വെ​ള്ള​ത്തി​െൻറ​യും വൈ​ദ്യു​തി​യു​ടെ​യും ഉ​പ​ഭോ​ഗം കു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​െൻറ കൂ​ടി ഭാ​ഗ​മാ​ണ്​ സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ളി​ലേ​ക്ക്​ മാ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citysmart meter
News Summary - Second phase smart meter import tender soon
Next Story