Begin typing your search above and press return to search.
exit_to_app
exit_to_app
ഒാക്​സ്​ഫഡ്​ വാക്​സിനെടുത്തവർക്ക്​ രണ്ടാം ഡോസ്​ ഫൈസറിന്​ അനുമതി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ആ​ദ്യ ഡോ​സ്​ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സാ​യി ഫൈ​സ​ർ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ര​ണ്ട്​ ബാ​ച്ച്​ എ​ത്തി​യ​ത്​ ആ​ദ്യ ഡോ​സ്​ ന​ൽ​കി തീ​രു​ക​യും പി​ന്നീ​ടു​ള്ള ബാ​ച്ച്​ അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​ണ്ടാം ഡോ​സ്​ മ​റ്റൊ​രു ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്.

ഇ​തു​കൊ​ണ്ട്​ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളി​ല്ല എ​ന്ന വി​ദ​ഗ്​​ധാ​ഭി​പ്രാ​യം​കൂ​ടി മാ​നി​ച്ചാ​ണ്​ തീ​രു​മാ​നം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ആ​ദ്യ ഡോ​സ്​ എ​ടു​ത്ത മൂ​ന്ന​ര ല​ക്ഷം പേ​രാ​ണ്​ ര​ണ്ടാം ഡോ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

മൂ​ന്നു മാ​സ​മാ​ണ്​ ര​ണ്ട്​ ഡോ​സു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ ഇൗ ​കാ​ല​പ​രി​ധി ക​ഴി​ഞ്ഞ നി​ര​വ​ധി പേ​ർ ഉ​ള്ള​താ​യും ഇ​വ​രി​ൽ ചി​ല​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കു​വൈ​ത്തി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​ശ്​​ന​മ​ല്ല ഉ​ൽ​പാ​ദ​ക​രു​ടെ പ്ര​ശ്​​നം കാ​ര​ണ​മാ​ണ്​ ആ​സ്​​ട്ര​സെ​ന വാ​ക്​​സി​ൻ അ​ടു​ത്ത ഷി​പ്​​മെൻറ്​ വൈ​കു​ന്ന​ത്. കു​വൈ​ത്ത്​ മാ​ത്ര​മ​ല്ല, നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ വൈ​കു​ന്ന​തു​മൂ​ലം പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്നു​ണ്ട്​. കു​വൈ​ത്തി​ലേ​ക്കു​ള്ള ഷി​പ്​​മെൻറ്​ നി​ശ്ച​യി​ച്ച​ത്​ പ​ല​വ​ട്ടം മാ​റ്റി.

വാ​ക്​​സി​ൻ എ​ത്തി​യാ​ൽ ദ്രു​ത​ഗ​തി​യി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും ആ​സ്​​ട്ര​സെ​ന​ക ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യും പ്രാ​ദേ​ശി​ക ഏ​ജ​ൻ​റു​മാ​യും നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്​ അ​നി​യ​ന്ത്രി​ത​മാ​യി നീ​ളി​ല്ലെ​ന്നും കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്​​ത​മാ​ക്കി. വാ​ക്​​സി​ൻ ല​ഭ്യ​മാ​യാ​ൽ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​​ണ്ടാ​​ഴ്​​​ച​​ക്ക​​കം പ്ര​​ത്യേ​​ക കാ​​മ്പ​​യി​​നാ​യി ഒാ​​ക്​​​സ്​​​ഫ​​ഡ്​ വാ​​ക്​​​സി​​ൻ ര​​ണ്ടാം ഡോ​​സ്​ ന​​ൽ​​കും.

Show Full Article
TAGS:Oxford vaccine Pfizer vaccine 
News Summary - Second dose Pfizer approved for Oxford vaccine users
Next Story