Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓ​ക്​​സ്​​ഫ​ഡ്...

ഓ​ക്​​സ്​​ഫ​ഡ് വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്: കാ​ല​താ​മ​സം അ​വ​സാ​നി​പ്പി​ക്ക​ണം

text_fields
bookmark_border
ഓ​ക്​​സ്​​ഫ​ഡ് വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്: കാ​ല​താ​മ​സം അ​വ​സാ​നി​പ്പി​ക്ക​ണം
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഓ​ക്​​സ്​​ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ.ര​ണ്ടാം ഡോ​സ്​ അ​നി​യ​ന്ത്രി​ത​മാ​യി നീ​ളു​ന്ന​ത്​ വീ​ണ്ടും വൈ​റ​സ്​ ബാ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ ഇൗ ​കാ​ല​പ​രി​ധി ക​ഴി​ഞ്ഞ നി​ര​വ​ധി പേ​ർ ഉ​ള്ള​താ​യും ഇ​വ​രി​ൽ ചി​ല​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ദ്യ ഡോ​സ് പൂ​ര്‍ണ സം​ര​ക്ഷ​ണം ന​ല്‍കു​ന്നി​ല്ലെ​ന്നി​രി​ക്കെ ര​ണ്ടാം ഡോ​സ്​ നി​ശ്ചി​ത​സ​മ​യ​ത്തി​ന​കം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ല​താ​മ​സം അ​നി​യ​ന്ത്രി​ത​മാ​യി നീ​ളു​ന്ന​ത്​ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രി​ൽ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്.ര​ണ്ട്​ ബാ​ച്ചു​ക​ൾ​ക്ക്​ ശേ​ഷം മൂ​ന്നാം ബാ​ച്ച്​ വ​രാ​ൻ വൈ​കി​യ​ത്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ആ​ദ്യ ഡോ​സ്​ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ന​ൽ​കി​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഫൈ​സ​ർ ന​ൽ​കു​ന്ന​തി​െൻറ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക​വ​രെ ചെ​യ്​​തി​രു​ന്നു.

പു​തു​താ​യി ഇൗ ​വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്​ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ആ​ദ്യ ഡോ​സ്​ എ​ടു​ത്ത​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഉ​റ​പ്പാ​ക്കാ​നാ​യി നേ​ര​ത്തേ എ​ത്തി​ച്ച​തി​ൽ ബാ​ക്കി​യു​ള്ള​ത്​ ക​രു​ത​ൽ ആ​യി സൂ​ക്ഷി​ച്ചു. 1,29,000 ഡോ​സ്​ ആ​ണ്​ ര​ണ്ടാം ഡോ​സി​നാ​യി ക​രു​ത​ലി​ൽ വെ​ച്ച​ത്.ക​ഴി​ഞ്ഞ ആ​ഴ്​​ച എ​ത്തി​യ മൂ​ന്നാം ബാ​ച്ചി​െൻറ ലാ​ബ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

ര​ണ്ടാ​ഴ്​​ച​ക്ക​കം ര​ണ്ടാം ഡോ​സ്​ ന​ൽ​കും

കു​വൈ​ത്ത്​ സി​റ്റി: ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ വൈ​കാ​തെ ര​ണ്ടാം ഡോ​സ്​ ന​ൽ​കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ര​ണ്ടാം ഡോ​സ്​ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്രാ​ദേ​ശി​ക വി​ത​ര​ണ​ക്കാ​രി​ൽ നി​ന്നും വാ​ങ്ങി​യ ഓ​ക്‌​സ്‌​ഫ​ഡ്-​ആ​സ്ട്ര​സെ​ന​ക വാ​ക്‌​സി​ൻ ലാ​ബ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ര​ണ്ടാ​ഴ്​​ച​ക്ക​കം പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി വി​ത​ര​ണം ന​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​തി​നി​ടെ അ​ടു​ത്ത ബാ​ച്ച്​ ജൂ​ണി​ൽ എ​ത്തു​​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​റ​ക്കു​മ​തി വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഉ​ൽ​പാ​ദ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ കാ​ര​ണ​മാ​ണ്​ വൈ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oxford vaccineCovid19Covid vaccine
News Summary - Second dose of Oxford vaccine: should be discontinued
Next Story