ഭരണത്തിന്റെ രണ്ടാം വാർഷികം അമീറിന് കിരീടാവകാശിയുടെ ആശംസ
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഭരണത്തിന്റെ രണ്ടാം വാർഷികത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആശംസകൾ നേർന്നു. കുവൈത്തികളും താമസക്കാരും ഈ സന്തോഷകരമായ അവസരത്തിൽ അഭിമാനിക്കുന്നതായി അറിയിച്ച കിരീടാവകാശി, എല്ലാ മേഖലകളിലും രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാൻ അമീറിന് ആകുമെന്നും അറിയിച്ചു.
അമീറിന്റെ നിരീക്ഷണത്തിലുള്ള മാർഗനിർദേശത്തിൽ കുവൈത്ത് നേതൃത്വത്തിനും ജനങ്ങൾക്കും കൂടുതൽ സുരക്ഷയും സ്ഥിരതയും സമൃദ്ധിയും ഉണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും അമീറിന് ആശംസകൾ അറിയിച്ചു. കുവൈത്ത് നാഷനൽ ഗാർഡ് ചീഫ് ശൈഖ് സാലിം അൽ അലി അസ്സബാഹിൽ നിന്നും മറ്റ് ഉന്നത വ്യക്തിത്വങ്ങളിൽ നിന്നുമുള്ള അഭിനന്ദന സന്ദേശവും അമീറിന് ലഭിച്ചു.
ആത്മാർഥമായ ആശംസകൾക്കും ക്ഷേമാന്വേഷണത്തിനും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എല്ലാവരോടും നന്ദി പറഞ്ഞു. സർവശക്തനായ അല്ലാഹു പ്രിയപ്പെട്ട മാതൃരാജ്യവും അതിന്റെ സുരക്ഷയും സുരക്ഷിതത്വവും സമൃദ്ധിയും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പദവി ഉയർത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളും വിജയിക്കട്ടെ എന്നും രാജ്യത്തിന്റെ പദവി ഇനിയും ഉയർത്തപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
കുവൈത്ത് അമീറും അർധസഹോദരനുമായിരുന്ന സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തെ തുടർന്ന്, 2020 സെപ്റ്റംബർ 29നാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തെ പരമോന്നത സ്ഥാനമായ അമീർ പദവിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

