ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീസണൽ ഡിലൈറ്റ്സ്’ ആഘോഷം
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘സീസണൽ ഡിലൈറ്റ്സ്’ ആഘോഷഭാഗമായി കേക്ക് മുറിക്കുന്നു
കുട്ടികളുടെ ആഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീസണൽ ഡിലൈറ്റ്സ്’ ആഘോഷങ്ങൾക്ക് തുടക്കം. അൽ റായ് ഔട്ട്ലറ്റിൽ പ്രത്യേക ചോക്കോ വീക്ക് കേക്ക് മുറിക്കലും ഇതോടനുബന്ധിച്ചു നടന്നു. ലുലു ഹൈപ്പർമാർക്കറ്റ് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ സാന്താ മത്സരം, ക്രിസ്മസ് ട്രീ ഡെക്കറേഷൻ, കേക്ക് ഡെക്കറേഷൻ തുടങ്ങിയ മത്സരങ്ങളും ആഘോഷഭാഗമായി ഒരുക്കി. ആകർഷകമായ സീസണൽ അലങ്കാരങ്ങൾ, ലൈറ്റുകൾ, വിവിധ വിനോദങ്ങൾ എന്നിവയാൽ അൽ റായ് ഹൈപ്പർമാർക്കറ്റ് ഉത്സവ കേന്ദ്രമായി മാറി. ക്രിസ്മസ് സംഗീതവും തത്സമയ പ്രകടനങ്ങളും അന്തരീക്ഷത്തെ ആഹ്ലാദകരമാക്കി.
ആഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് എല്ലാ ഔട്ട്ലറ്റുകളിലും വർഷാവസാന പ്രമോഷനുകൾ പ്രഖ്യാപിച്ചു. വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മിതമായ വിലയിൽ അസാധാരണമായ മൂല്യത്തോടെ പ്രമോഷന്റെ ഭാഗമായി സ്വന്തമാക്കാം. ഉത്സവകാല അവശ്യവസ്തുക്കൾ, ഭക്ഷ്യവിഭവങ്ങൾ, സമ്മാന ഓപ്ഷനുകൾ എന്നിവ അവധിക്കാല ഷോപ്പിങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സീസണൽ ഡിലൈറ്റ്സ് ആഘോഷങ്ങൾ അനുഭവിക്കുന്നതിനും പ്രത്യേക വർഷാവസാന ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിനും ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കളെ ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

