സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ തിരയുന്നു
text_fieldsകുവൈത്ത് സിറ്റി: സാദ് അൽ അബ്ദുള്ളയിൽ വഴക്കിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചതായി റിപ്പോർട്ട്. ജഹ്റ ട്രാഫിക്കിലെ ഫസ്റ്റ് ലെഫ്റ്റനന്റിന് വഴക്കിനിടെ കുത്തേറ്റതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. ഉടൻ ഇയാളെ ജഹ്റ ആശുപത്രിയിൽ എത്തിച്ചു. ഉദ്യോഗസ്ഥന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കൈയിൽ മൂന്ന് തുന്നലുകൾ ഇട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവസമയത്ത് ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് സിവിൽ വസ്ത്രത്തിലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ കുറ്റവാളിയെ തിരിച്ചറിഞ്ഞതായും പ്രതിയെ തിരയുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

