മലാൻ മത്സ്യം പിടിക്കാൻ അനുമതി ജൂൺ 30 വരെയാണ് വിലക്കേർപ്പെടുത്തിയിരുന്നത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമുദ്ര ഭാഗങ്ങളിൽനിന്ന് അൽ മീദ് (മലാൻ) പിടിക്കാൻ അനുമതി പുനഃസ്ഥാപിച്ചതായി കുവൈത്ത് മത്സ്യബന്ധന യൂനിയൻ മേധാവി ദാഹിർ അൽ സൗബാൻ പറഞ്ഞു.
പ്രജനനം കണക്കിലെടുത്ത് ജൂൺ 30 വരെയാണ് ഈ മത്സ്യം പിടിക്കുന്നതിന് കുവൈത്തിെറ കടലിൽ വിലക്കേർപ്പെടുത്തിയിരുന്നത്. ആഴ്ചകൾക്ക് ശേഷം അൽ മീദ് വീണ്ടും വിപണിയിലെത്തുന്നതോടെ സ്വദേശികൾക്കെന്നപോലെ വിദേശികളുടെ തീൻമേശയും സുലഭമാവും. ഏറെ ആവശ്യക്കാരുള്ള മത്സ്യം കൂടിയാണിത്.
ലോഞ്ച്, ബോട്ട് എന്നിവക്കായി ഈ മത്സ്യം പിടിക്കുന്നതിന് 800 ലൈസൻസുകൾ ഇതിനകം അനുവദിച്ചതായി ദാഹിർ സൗബാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
