സയൻസ് എക്സിബിഷൻ ‘ശാസ്ത്രോത്സവ് 2025' കർട്ടൻ റൈസർ
text_fields'ശാസ്ത്രോത്സവ് 2025' കർട്ടൻ റൈസർ ചടങ്ങിൽ പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ അംഗങ്ങൾ
കുവൈത്ത് സിറ്റി: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ 'ശാസ്ത്രോത്സവ് -2025'ന്റെ കർട്ടൻ റൈസർ ചടങ്ങ് സംഘടിപ്പിച്ചു.
ഗൾഫ് യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി കാമ്പസിൽ നടന്ന ചടങ്ങ് കുവൈത്ത് ഓയിൽ കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ ഫഹദ് സലിം അൽ ഖർഖാവി ഉദ്ഘാടനം ചെയ്തു. ഗൾഫ് യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ ആക്ടിങ് ഡീൻ ഡോ.ബുലെന്റ് ഇൽമാസ് 'ശാസ്ത്രോത്സവ്- 2025' വെബ്സൈറ്റ് ലോഞ്ചിങ് നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ ഷമേജ് കുമാർ അധ്യക്ഷതവഹിച്ചു. ഇസ്സ ഹൈദർ,മുഹമ്മദ് ഹാദി അബുൽ,റെക്സ്സി വില്യംസ്,നളിൻ ,ജാസിം അൽ നൂരി എന്നിവർ സംബന്ധിച്ചു.
റോബോട്ടിക്സ് മത്സരം, റുബിക്സ് ക്യൂബ് സോൾവിങ്, കമ്പ്യൂട്ടർ കോഡിങ്,റോബോട്ടിക് ഫുട്ബാൾ, ഇന്നൊവേഷൻ പ്രദർശനങ്ങൾ തുടങ്ങി വിവിധ മത്സരങ്ങളും സയൻസ് എക്സിബിഷനും ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടക്കും. മാസം തോറും ക്വിസ് പരിപാടിയും സംഘടിപ്പിക്കും. അലുമ്നി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ജോ ജോസഫ് നന്ദി പറഞ്ഞു. സോനാലി ജഗത് പ്രസാദ്, മേരിഹാൻ ആദിൽ ഇബ്രാഹിം എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

