Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തിൽ...

കു​വൈ​ത്തിൽ സ്​​കൂ​ളി​ൽ ഈ ​വ​ർ​ഷം ഫി​ഫ്​​റ്റ്​ സ​​മ്പ്ര​ദാ​യം തു​ട​രും

text_fields
bookmark_border
school
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ഈ ​വ​ർ​ഷം സ്കൂ​ളു​ക​ളി​ൽ ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യം തു​ട​രു​മെ​ന്ന് കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി തി​രി​ച്ച് ഓ​രോ ദി​വ​സ​വും ഓ​രോ ബാ​ച്ച് സ്കൂ​ളി​ലെ​ത്തു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ൾ തു​ട​രു​ന്ന​ത്.

ഈ ​വ​ർ​ഷം മു​ഴു​വ​ൻ ഇ​ത്​ തു​ട​രാ​നാ​ണ് ധാ​ര​ണ​യെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ലി അ​ലി യ​അ്ഖൂ​ബ് പ​റ​ഞ്ഞു.

കോ​വി​ഡ് ഭീ​ഷ​ണി പൂ​ർ​ണ​മാ​യും മാ​റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യം തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ കു​റ​ച്ചു​കാ​ലം​കൂ​ടി നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നാ​ണ് ഉ​ന്ന​ത​ത​ല യോ​ഗം വി​ല​യി​രു​ത്തി​യ​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കി. എ​ന്നാ​ൽ, സ്​​കൂ​ളി​ൽ ഇ​പ്പോ​ഴും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു. മാ​ർ​ച്ച്​ ആ​റി​നാ​ണ്​ കു​വൈ​ത്തി സ്​​കൂ​ളു​ക​ൾ തു​റ​ന്ന്​ ര​ണ്ടാം സെ​മ​സ്​​റ്റ​ർ അ​ധ്യ​യ​നം ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ സെ​മ​സ്​​റ്റ​റി​ലെ പോ​ലെ കു​ട്ടി​ക​ളെ ര​ണ്ട്​ ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ചാ​ണ്​ അ​ധ്യ​യ​നം. അ​ലി​ഫ്, ബാ​അ്​ എ​ന്നീ അ​ക്ഷ​ര​ങ്ങ​ളു​ടെ പേ​രി​ൽ ര​ണ്ട്​ വി​ഭാ​ഗ​മാ​ക്കി ഓ​രോ വി​ഭാ​ഗ​വും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വ​രു​ന്ന രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait schoolsKuwait
News Summary - schools in Kuwait
Next Story