പാഠം ഒന്ന് ജനാധിപത്യം
text_fieldsകുവൈത്ത് സിറ്റി: ജനാധിപത്യപരമായ രീതിയിൽ ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ കൗൺസിലിലേക്കുള്ള വിവിധ പദവികളിലേക്ക് തെരഞ്ഞെടുപ്പ് നടത്തി. എട്ടാംതരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥികളാണ് വോട്ടുരേഖപ്പെടുത്തിയത്. ജനാധിപത്യ രീതികളെ പരിചയപ്പെടുത്തലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫലപ്രഖ്യാപനം നടത്തി പ്രിൻസിപ്പൽ എഫ്.എം. ബഷീർ അഹമദ് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയിലെ കുരുന്നുകൾക്ക് ജനാധിപത്യത്തിെൻറ ബാലപാഠങ്ങൾ പഠിപ്പിക്കാൻ തെരഞ്ഞെടുപ്പ് സഹായകമായെന്ന് വിജയികളെ അഭിനന്ദിച്ച് സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദേശ പത്രിക നൽകൽ, ചിഹ്നങ്ങൾ ഉപയോഗിക്കൽ, പ്രചാരണ പരിപാടികൾ തുടങ്ങിയ രീതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയാണ് ഓരോ നടപടിക്രമങ്ങളും ആവിഷ്കരിച്ചത്. വൈസ് പ്രിൻസിപ്പൽമാരായ സോഫി ജോൺ, ഇന്ദുലേഖ സുരേഷ്, സലീം, ഫിറോസ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
