Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​കൂൾ ഫീസിലെ...

സ്​കൂൾ ഫീസിലെ കോവിഡ്​കാല ഇളവ്​ പിൻവലിച്ചു

text_fields
bookmark_border
സ്​കൂൾ ഫീസിലെ കോവിഡ്​കാല ഇളവ്​ പിൻവലിച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ൾ ഒാ​ൺ​ലൈ​നാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നോ​ട​നു​ബ​ന്ധി​ച്ച്​ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു. വി​ദേ​ശ സ്​​കൂ​ളു​ക​ൾ​ക്ക്​ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ൾ സെ​പ്​​റ്റം​ബ​ർ 26 മു​ത​ൽ ആ​രം​ഭി​ക്കാ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ലി അ​ൽ മു​ദ​ഫ്​ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

കോ​വി​ഡി​ന്​ മു​മ്പ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഫീ​സ്​ നി​ര​ക്കി​ലേ​ക്ക്​ മാ​റാ​നാ​ണ്​ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അം​ഗീ​ക​രി​ച്ച നി​ര​ക്കി​ൽ മാ​ത്ര​മേ ട്യൂ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ഫീ​സി​ന്​ പു​റ​മേ ഏ​തെ​ങ്കി​ലും പേ​രി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​ണം സ്വീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ല.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​ബ് സ്‌​കൂ​ളു​ക​ൾ​ക്കും ദ്വി​ഭാ​ഷാ സ്‌​കൂ​ളു​ക​ൾ​ക്കും ഇ​ന്ത്യ​ൻ, പാ​കി​സ്​​താ​നി, ബ്രി​ട്ടീ​ഷ്, ജ​ർ​മ​ൻ, ഫ്ര​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.

ഇ​ത്ത​രം സ്‌​കൂ​ളു​ക​ൾ ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ സാ​മ്പ​ത്തി​ക​കാ​ര്യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഫീ​സ് വ​ർ​ധ​ന സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ള്‍ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ചാ​ല്‍ സ്‌​കൂ​ളി​െൻറ അം​ഗീ​കാ​രം​ത​ന്നെ റ​ദ്ദാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school feeCovid 19
News Summary - school fees Covid waiver withdraws
Next Story