വിദ്യാലയ അധ്യയന ദിനങ്ങൾ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: പൊതു, അറബിക് സ്വകാര്യ സ്കൂളുകളിലെ 2023/2024 അധ്യയനവർഷത്തേക്കുള്ള അധ്യയന ദിനങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഷെഡ്യൂൾ അനുസരിച്ച്, ഒന്നാം ഗ്രേഡ് വിദ്യാർഥികൾക്ക് സെപ്റ്റംബർ 17ന് സ്കൂൾ ആരംഭിക്കും. മറ്റുള്ളവ സെപ്റ്റംബർ 18നും കിൻഡർഗാർട്ടൻ സെപ്റ്റംബർ 20നും ആരംഭിക്കും. കിൻഡർ ഗാർട്ടൻ, എലിമെന്ററി സ്കൂൾ വിദ്യാർഥികൾക്ക് സ്പ്രിങ് ബ്രേക്ക് 2024 ജനുവരി 11 മുതൽ ഫെബ്രുവരി നാലു വരെയായിരിക്കും.
മിഡിൽ സ്കൂൾ, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ജനുവരി 21 മുതൽ ഫെബ്രുവരി ഒന്നുവരെയും അവധിയാകും. കിൻഡർഗാർട്ടൻ, പ്രാഥമിക വിദ്യാർഥികൾക്കുള്ള അവസാന അധ്യയന ദിവസം 2024 ജൂൺ ആറാണ്. മിഡിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള അവസാന പരീക്ഷകൾ 2024 മേയ് 15 മുതൽ 23 വരെ നടക്കും. 10, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള അവസാന പരീക്ഷകൾ 2024 മേയ് 15 മുതൽ മേയ് 27 വരെ നടക്കും. 2024 മേയ് 29നും ജൂൺ 10നും ഇടയിലാണ് 12ാം ക്ലാസ് വിദ്യാർഥികൾക്കുള്ള ഫൈനൽ അധ്യയന ദിനങ്ങൾ ചെയ്തിരിക്കുന്നത്.

