സ്കൂളുകളിൽ എയർകണ്ടീഷനറുകൾ പ്രവർത്തനം നിലച്ച സംഭവം: വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ പരാതി
text_fieldsകുവൈത്ത് സിറ്റി: മധ്യവേനലവധി കഴിഞ്ഞ് രാജ്യത്തെ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചെങ്കിലും ചില സ്കൂളുകളിലെ എയർകണ്ടീഷനറുകൾ പ്രവർത്തനരഹിതമായ സംഭവം മന്ത്രാലയത്തിനെതിരെ ആക്ഷേപത്തിന് ഇടയാക്കി. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജനറൽ േപ്രാസിക്യൂഷനിൽ പരാതിയുമെത്തി.
അഭിഭാഷകനായ മുഹമ്മദ് അൽ ഹുമൈദിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത്. മന്ത്രാലയത്തിെൻറ കുറ്റകരമായ അനാസ്ഥയും കൃത്യവിലോപവും ചൈൽഡ് ആക്ടിെൻറ ലംഘനത്തിനും പൊതുമുതൽ നഷ്ടപ്പെടുത്തുന്നതിനും കാരണമായെന്ന് പരാതിയിൽ സൂചിപ്പിച്ചു.
എയർകണ്ടീഷനുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് നിരവധി സ്കൂളുകൾ തുറക്കുന്നത് അടുത്ത ഞായറാഴ്ചയിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാലയങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തേണ്ട ബാധ്യത മന്ത്രാലയത്തിനുണ്ടായിരുന്നു. ഇതിൽ വീഴ്ചവരുത്തിയതിെൻറ ഫലം വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ അനുഭവിക്കേണ്ട സാഹചര്യമാണ് ഉണ്ടായതെന്നും അഡ്വ. മുഹമ്മദ് അൽ ഹുമൈദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
