Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭിന്നശേഷിക്കാരുടെ...

ഭിന്നശേഷിക്കാരുടെ സ്​കൂൾ പ്രവേശനം: ആരോഗ്യമന്ത്രാലയത്തി​െൻറ അനുമതി

text_fields
bookmark_border
ഭിന്നശേഷിക്കാരുടെ സ്​കൂൾ പ്രവേശനം: ആരോഗ്യമന്ത്രാലയത്തി​െൻറ അനുമതി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ബൗ​ദ്ധി​ക​ശേ​ഷി​ക്കു​റ​വ്​ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക്​ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം സാ​ധ്യ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ പ​ച്ച​ക്കൊ​ടി. സ്​​പെ​ഷ​ൽ സ്​​കൂ​ളു​ക​ളി​ൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച അ​ധ്യാ​പ​ക​രും തെ​റ​പ്പി​സ്​​റ്റു​ക​ളും ന​ൽ​കി​യി​രു​ന്ന പ​രി​ച​ര​ണം കി​ട്ടാ​താ​യ​തോ​ടെ കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ വ​രു​ന്ന മാ​റ്റം കൈ​കാ​ര്യം ചെ​യ്യാ​നാ​വാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് മാ​താ​പി​താ​ക്ക​ൾ. നേ​ര​ത്തേ സ്​​കൂ​ളി​ൽ​നി​ന്ന്​ സ്വ​ന്ത​മാ​ക്കി​യ പ​ല ക​ഴി​വു​ക​ളും ഇൗ ​കു​ട്ടി​ക​ൾ​ക്ക്​ ന​ഷ്​​ട​മാ​യി. മു​ട​ങ്ങി​യ സ്​​പീ​ച്ച്​ തെ​റ​പ്പി ആ​ദ്യം മു​ത​ൽ ആ​രം​ഭി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

സം​സാ​ര വൈ​ക​ല്യം മു​ത​ൽ ഒാ​ട്ടി​സം വ​രെ പ​ല വി​ധ അ​വ​സ്ഥ​യി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രു​​ണ്ട്. പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ക​ളി​ക​ളും ഇ​വ​രി​ൽ മി​നി​മം ശേ​ഷി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കാ​റു​ണ്ട്.സ്വ​ന്തം കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള ശേ​ഷി സ്​​പെ​ഷ​ൽ സ്​​കൂ​ളി​ലെ പ​രി​ശീ​ല​നം വ​ഴി ല​ഭി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ വീ​ട്ടി​ലി​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം കു​ട്ടി​ക​ൾ​ക്ക്​ ​സ്​​കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

എ​ന്ത്​ കൊ​ണ്ട്​ സ്​​കൂ​ളി​ലും പു​റ​ത്തും പോ​വാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന്​ ഇൗ ​കു​ട്ടി​ക​ൾ​ക്ക്​ മ​ന​സ്സി​ലാ​യി​ട്ടി​ല്ല. ഹൈ​പ്പ​ർ ആ​ക്​​ടി​വ്​ പോ​ലെ​യു​ള്ള പ്ര​ത്യേ​ക സ്വ​ഭാ​വ​ങ്ങ​ൾ ഇ​വ​ർ കാ​ണി​ക്കു​ന്നു. പ​ല​ത​രം ആ​ക്​​ടി​വി​റ്റി​ക​ളി​ലൂ​ടെ​യാ​ണ്​ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക്​ അ​ത്യാ​വ​ശ്യം വേ​ണ്ട ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത്. മ​റ്റു കു​ട്ടി​ക​ളു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ മാ​ന​സി​ക​മാ​യി ഒ​റ്റ​പ്പെ​ടു​ന്നു. പ​ര​മാ​വ​ധി കു​ട്ടി​ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച്​ ആ​ഘാ​തം കു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്​ ര​ക്ഷി​താ​ക്ക​ൾ.

കോ​വി​ഡ് പ്ര​തി​രോ​ധ ജീ​വി​ത​ശൈ​ലി​യു​മാ​യി ഒ​ത്തു​പോ​കാ​നു​ള്ള പ​രീ​ശീ​ല​നം സ്​​കൂ​ളു​ക​ൾ ഒാ​ൺ​ലൈ​നാ​യി ന​ൽ​കു​ന്നു​ണ്ട്. ര​ക്ഷി​താ​ക്ക​ളെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്​ ഇ​ത്ത​രം മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ സ്​​കൂ​ൾ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കാ​നു​ള്ള പ്ര​​യോ​ഗി​ക ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ബ​ന്ധ​​പ്പെ​ട്ട​വ​ർ ക​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School AdmissionMinistry of HealthDisabilities
Next Story