വിസ അപേക്ഷകളിൽ സൂക്ഷ്മത വേണം
text_fieldsകുവൈത്ത് സിറ്റി: ഷെങ്കൻ വിസ ലഭിക്കുന്നതിനുള്ള അപേക്ഷകളിൽ സൂക്ഷ്മത പാലിക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം. അംഗീകൃത ഓഫിസുകളോ, ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ ആയിരിക്കണം ബന്ധപ്പെട്ട എംബസികൾക്ക് അപേക്ഷകള്‍ നല്‍കേണ്ടത്. വിസ അപേക്ഷകര്‍ വ്യാജ റിസർവേഷൻ ഒഴിവാക്കണം. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ എംബസി അപേക്ഷ നിരസിക്കും. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട എംബസികൾ പുറപ്പെടുവിച്ച നിർദേശങ്ങള്‍ പാലിക്കാനും പിന്തുടരാനും മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ കുവൈത്ത് ഡിപ്ലോമാറ്റിക് മിഷനുകളുമായോ, കോൾ സെന്ററിലോ ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

