എസ്.സി.എഫ്.ഇ സർട്ടിഫിക്കറ്റ് വിതരണവും സമ്മേളനവും
text_fieldsഎസ്.സി.എഫ്.ഇ അക്കാദമി സർട്ടിഫിക്കറ്റ് വിതരണ സമ്മേളനത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: സാരഥി കുവൈത്തിന്റെ വിദ്യാഭ്യാസ സ്ഥാപനമായ എസ്.സി.എഫ്.ഇ അക്കാദമി കമ്പ്യൂട്ടർ കോഴ്സ് പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണവും സമ്മേളനവും മംഗഫ് ഡിലൈറ്റ്സ് ഹാളിൽ നടന്നു. സാരഥി ട്രസ്റ്റ് ചെയർമാൻ എൻ.എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് കെ.ആർ. അജി ഉദ്ഘാടനം ചെയ്തു. കോഴ്സുകൾക്ക് നേതൃത്വം നൽകിയ ലിനി ജയൻ, ജയൻ സദാശിവൻ, ഷനൂബ് എന്നിവർക്കുള്ള ഉപഹാരവും സമ്മാനിച്ചു. സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ എന്നിവർ ആശംസ നേർന്നു. ട്രസ്റ്റ് സെക്രട്ടറി ജിതിൻദാസ് സ്വാഗതവും കോഴ്സ് കോർഡിനേറ്റർ എം.കെ.ബിനു നന്ദിയും പറഞ്ഞു. മൂന്നാമത്തെ ബാച്ച് ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

