Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാസ്കിനോട്​ ബൈ പറഞ്ഞ്​...

മാസ്കിനോട്​ ബൈ പറഞ്ഞ്​ യു.എ.ഇ

text_fields
bookmark_border
Medical masks are mandatory in Sultan Qaboos Hospital
cancel

ദുബൈ: രണ്ടുവർഷത്തിനുശേഷം മാസ്കില്ലാതെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പരിപാടികൾക്കും എത്തിയതിന്‍റെ ആശ്വാസത്തിൽ പ്രവാസികൾ. യു.എ.ഇയിൽ കൂടുതൽ മേഖലകളിൽ ഇന്നലെ മുതലാണ്​ മാസ്ക്​ നിയന്ത്രണം ഒഴിവാക്കിയത്​. സ്കൂളുകളിൽ ഭൂരിപക്ഷം കുട്ടികളും അധ്യാപകരും മാസ്ക്​ ധരിക്കാതെയാണ്​ എത്തിയത്​. എന്നാൽ, സ്കൂൾ ബസുകളിൽ മാസ്ക്​ ഇടണമെന്ന്​ പല സ്കൂളുകളും നിർദേശം നൽകിയിട്ടുണ്ട്​.

ദുബൈ വിമാനത്താവളത്തിൽ മാസ്ക്​ നിർബന്ധമില്ലെന്ന്​ അധികൃതർ അറിയിച്ചു. വിമാനത്തിൽ മാസ്ക്​ നിർബന്ധമില്ലെന്ന്​ എമിറേറ്റ്​സും ​ൈഫ്ല ദുബൈയും ഇത്തിഹാദും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ എയർലൈനുകളിൽ ഇപ്പോഴും മാസ്ക്​ വേണം. ഇന്ത്യൻ സർക്കാറിന്‍റെ നിർദേശങ്ങളാണ്​ അവർ പിന്തുടരുന്നത്​.

ഇന്ത്യക്കുപുറമെ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, മാലദ്വീപ്​, ഫിലിപ്പീൻസ്​, ദക്ഷിണ കൊറിയ, സീഷെൽസ്​ എന്നിവിടങ്ങളി​ലേക്കും മാസ്ക്​ വേണം. കനഡ യാത്രക്കാർക്ക്​ വെള്ളിയാഴ്ച മുതൽ മാസ്ക്​ വേണ്ട.

അതേസമയം, പള്ളികളിലും സ്കൂളുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക്​ ഇപ്പോഴും നിർബന്ധമാണ്​.

രണ്ടുവർഷത്തിനുശേഷം പള്ളികളിൽ സമൂഹ അകലം ഒഴിവാക്കി നമസ്കാരം നടന്നു. വള​രെ നാളുകൾക്ക്​ ശേഷം തോളോടുതോൾ ചേർന്ന്​ നമസ്കരിക്കാൻ കഴിഞ്ഞത്​ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ തീരുമാനമായി. സമൂഹ അകലം പാലിക്കേണ്ടതിനാൽ ചെറിയ പള്ളികളിൽ പുറത്തുനിന്ന്​ നമസ്കരിക്കേണ്ട അവസ്ഥയായിരുന്നു. ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ നടക്കുന്ന വെറ്റക്​സ്​ പ്രദർശനത്തിനെത്തിയവരിൽ വളരെക്കുറച്ചുപേർ മാത്രമാണ്​ മാസ്ക്​ ധരിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEgoodbye mask
News Summary - Saying goodbye to the mask, UAE
Next Story