ഇന്ത്യയിൽനിന്ന് ഉള്ളി വരവ് കുറഞ്ഞെങ്കിലും വിലവർധനവില്ലെന്ന്
text_fieldsകുവൈത്ത് സിറ്റി: മഹാരാഷ്ട്രയിലെ ഉള്ളി കൃഷി ചെയ്യുന്ന പാടങ്ങളില്‍നിന്നു രാജ്യത്തേക്ക് ഉള്ളി കയറ്റുമതി കുറഞ്ഞു. തുടര്‍ന്നു രാജ്യത്തെ പച്ചക്കറിമാര്ക്കറ്റുകളിലും കോഒാപറേറ്റിവ് സൊസൈറ്റികളിലും ഉള്ളിയുടെ വിലയില്‍ വർധനവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.മഹാരാഷ്ട്രയിലെ ഉള്ളി കൃഷി ചെയ്യുന്ന പാടങ്ങള്‍ പ്രളയത്തെ തുടര്‍ന്നു പൂർണമായും നശിച്ചിരുന്നു. ഉള്ളിയുടെ ലഭ്യത കുറവുമൂലം ഇന്ത്യയില്‍നിന്നു കുവൈത്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഉള്ളി കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഉള്ളി കയറ്റുമതി ചെയ്യുന്നത് ഇന്ത്യ താൽക്കാലികമായി നിര്‍ത്തിവെച്ചത്. കയറ്റുമതി വിലക്കിയതിനെ തുടര്‍ന്നു കോഒാപറേറ്റിവ് സൊസൈറ്റികളിലും മാര്‍ക്കറ്റുകളിലും ഉള്ളിയുടെ വില വർധിക്കുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇറാന്, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉളളികള്‍ വലിയ അളവില്‍ രാജ്യത്ത് ഇറക്കുമതി ചെയ്യാൻ കഴിഞ്ഞതാണ് വില വർധിക്കാതിരിക്കാന്‍ കാരണമെന്നു അല്‍ ഖബ്സ് റിപ്പോര്‍ട്ടു ചെയ്തു.ഇറാന്, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്നു വരുന്ന ഉള്ളികളുടെ വിലയും ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്യുന്ന ഉള്ളികളുടെ വിലകളും തമ്മില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. ചില കോഒാപറേറ്റിവ് സൊസൈറ്റി മേഖലകളില്‍ ഉള്ളിയുടെ വില ഒരു കിലോഗ്രാമിനു 440 ഫില്സിെൻറയും 370 ഫില്സിെൻറയും ഇടയിലാണ് വിൽപന നടത്തുന്നത്്. അതേസമയം, ഇറാനില്‍നിന്നും ഈജിപ്തില്‍നിന്നും വരുന്ന ഉള്ളികള്ക്കാണ് താരതമ്യേന ഏറ്റവും വിലക്കുറവുള്ളത്. 2017ലും ഈ വര്‍ഷത്തിെൻറ തുടക്കത്തിലുമായിരുന്നു ഉള്ളിയുടെ വില കുത്തനെ വർധിച്ചിരുന്നതെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
