ഔദ്യോഗിക സന്ദർശനത്തിനായി സൗദി സംഘം കുവൈത്തിൽ
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, സൗദി മന്ത്രി
തുർക്കി ബിൻ മുഹമ്മദ് അൽസഊദുമായി സംഭാഷണത്തിൽ
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ സൗദി മന്ത്രി തുർക്കി ബിൻ മുഹമ്മദ് അൽസഊദും പ്രതിനിധി സംഘവുമായി, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽസഊദിൽനിന്നുള്ള സന്ദേശം കൂടിക്കാഴ്ചയിൽ അദ്ദേഹം കൈമാറി.
സൗദി രാജാവിനും കിരീടാവകാശിക്കും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസ കിരീടാവകാശി അറിയിച്ചു.
സൗദി കൂടുതൽ സമൃദ്ധിയും പുരോഗതിയും കൈവരിക്കട്ടെയെന്നും കിരീടാവകാശി ആശംസിച്ചു. വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തേ കുവൈത്തിലെത്തിയ സൗദി സംഘത്തെ അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

