സൗദി–ഒമാൻ ഹൈവേ: സൈക്കിൾ റാലി സംഘടിപ്പിച്ചു
text_fieldsഅൽ ദഹിറ സൈക്ലിങ് ടീം നടത്തിയ സൈക്കിൾ റാലി
മസ്കത്ത്: എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേ തുറന്നതിെൻറ സന്തോഷം പ്രകടിപ്പിപ്പ് സൈക്കിൾ റാലി സംഘടിപ്പിച്ചു. പൈതൃക, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് അൽ ദഹിറ സൈക്ലിങ് ടീമാണ് അൽ അനൻ നാഷനൽ കമ്പനിയുടെ പിന്തുണയോടെ സൗദി അറേബ്യയിലേക്ക് സൈക്കിൾ റാലി നടത്തിയത്. ഇബ്രിയിലെ വിലായത്തിൽ നിന്ന് തുടങ്ങി റുബൂഉൽ ഖാലി അതിർത്തി ചെക്ക്പോസ്റ്റുകൾ വരെ 150 കി.മീ ദൂരത്തിലായിരുന്ന സൈക്കിൾ റാലി നടത്തിയത്. നിരവധിപേർ റാലിയിൽ പങ്കെടുത്തു.
കഴിഞ്ഞ ആഴ്ച സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ സന്ദർശനത്തിെൻറ പശ്ചാത്തലത്തിലായിരുന്നു റോഡുകൾ തുറന്നത്. സുരക്ഷയുടെ ഭാഗമായി രക്ഷപ്രവർത്തനങ്ങൾക്കായി റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അതിർത്തി ചെക്ക്പോസ്റ്റിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ആളുകളുടെ സഞ്ചാരം 24 മണിക്കൂറും അനുവദിക്കും. തുടക്കമെന്ന നിലയിൽ വാണിജ്യ ട്രക്കുകൾ അതിർത്തി കടക്കാൻ രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും ഇടയിലായിരിക്കും അനുവദിക്കുക. തന്ത്രപ്രധാനമായ പാത തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ വാണിജ്യ, സാമ്പത്തിക, ടൂറിസം, നിക്ഷേപ മേഖലകൾ ശക്തിപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

