സ്വദേശിവത്കരണം: 441 വിദേശ അധ്യാപകരെ പിരിച്ചുവിട്ടു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണ ഭാഗമായി 441 വിദേശ അധ്യാപകരെ പിരിച്ചുവിട്ടു. കമ്പ്യൂട്ടർ സയൻസ്, സാമൂഹിക ശാസ്ത്രം വിഷയങ്ങൾ പഠിപ്പിക്കുന്നവരെയാണ് പിരിച്ചുവിട്ടത്. ഇവർക്ക് പകരം സ്വദേശികളെ നിയമിക്കും. സർക്കാർ സ്കൂളുകളിൽനിന്ന് 2731 അധ്യാപകർ ഇൗ വർഷം വിരമിക്കും. വിരമിക്കൽ വകുപ്പ് തലവെൻറ ചുമതല വഹിക്കുന്ന മുഹമ്മദ് മതാർ അറിയിച്ചതാണ് ഇക്കാര്യം. 1062 പേർ സ്വദേശികളും 1669 പേർ വിദേശികളുമാണ്. 34 സ്വദേശി അധ്യാപകർ 34 വർഷത്തെ സർവിസ് കാലയളവ് പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. ഇൗ ഒഴിവിലേക്ക് സ്വദേശികളില്ലെങ്കിൽ മാത്രമേ വിദേശി അധ്യാപകരെ നിയമിക്കൂ എന്ന് സിവിൽ സർവിസ് കമീഷൻ അറിയിച്ചു.
യോഗ്യരായ സ്വദേശി അധ്യാപകർ വേണ്ടത്ര ലഭ്യമല്ലാത്തപക്ഷം കുവൈത്തികളല്ലാത്തവരെ വിവാഹം ചെയ്ത സ്വദേശി സ്ത്രീകളുടെ മക്കൾക്കാണ് രണ്ടാമത്തെ പരിഗണന. ഇവർക്ക് ശേഷം ജി.സി.സി പൗരന്മാരെ പരിഗണിക്കും. ഇതും ലഭ്യമല്ലെങ്കിൽ മാത്രമേ മറ്റു രാജ്യക്കാരെ പരിഗണിക്കൂ. 685 അധ്യാപകരെ അടിയന്തരമായി നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവിസ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എക്സ്റ്റേണൽ റിക്രൂട്ട്മെൻറ് കമ്മിറ്റി 174 അധ്യാപകരെ ഇൗജിപ്തിൽനിന്നും ജോർഡനിൽനിന്നും റിക്രൂട്ട് ചെയ്തതായി അറിയിച്ചു. സർക്കാർ വിദ്യാലയങ്ങളിൽ ജോലി ചെയ്യാൻ താൽപര്യമുള്ള കുവൈത്തികൾക്ക് ഉടൻ നിയമനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസിെൻറ നിർദേശ പ്രകാരം സിവിൽ സർവിസ് കമീഷനാണ് തീരുമാനം കൈക്കൊണ്ടത്.
മറ്റു സർക്കാർ വകുപ്പുകളിലെ ജോലിക്ക് അപേക്ഷ കൊടുത്താൽ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സിവിൽ സർവിസ് കമീഷൻ തീരുമാനം കൈക്കൊള്ളുക.
എന്നാൽ, അധ്യാപക ജോലിക്കുവേണ്ടി അപേക്ഷ സമർപ്പിക്കുന്ന കുവൈത്തികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കാണിക്കുന്ന മുറക്ക് നിയമനം നൽകും. പൊതുവെ സ്വദേശികൾ ജോലി ചെയ്യാൻ മടിക്കുന്ന സർക്കാർ വകുപ്പാണ് വിദ്യാഭ്യാസ മേഖല. പുതിയ ഉത്തരവിലൂടെ ഈ മേഖലയിലേക്ക് കൂടുതൽ കുവൈത്തികളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കുവൈത്തി ഡോക്ടർമാരാണ് ഈ രീതിയിൽ കാത്തിരിപ്പില്ലാതെ നിയമിക്കുന്ന മറ്റൊരു വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
