Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2026 1:37 PM IST Updated On
date_range 30 Jun 2026 1:37 PM ISTസൗദി ഹെലികോപ്റ്റർ അപകടം: കുവൈത്ത് അനുശോചിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: റാസ് തനുര ഗവർണറേറ്റിൽ സൗദി അരാംകോ ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിൽ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. ദാരുണമായ സംഭവത്തിൽ സൗദി അറേബ്യയുടെ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും കുവൈത്ത് ആത്മാർത്ഥമായ അനുശോചനവും ഹൃദയംഗമമായ സഹതാപവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഞായറാഴ്ച രാവിലെ ആറോടെയാണ് ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നു വീണത്. അപകടത്തിൽ യാത്രക്കാരായ 14 പേരും മരിച്ചു. ഹെലികോപ്റ്റർ തകരാനുണ്ടായ കാരണങ്ങൾ കണ്ടെത്താനായി ഊർജ്ജ മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

