ഖറാഫിയിൽനിന്ന് രാജിവെച്ചവരുടെ ക്യാമ്പ് ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: ഖറാഫി നാഷനൽ കമ്പനിയില്‍നിന്ന് രാജിെവച്ചിട്ടും നാട്ടില്‍പോകാനാവാതെ കഴിയുന്ന തൊഴിലാളികളുടെ ക്യാമ്പ് ഇന്ത്യന്‍ സ്ഥാനപതി സുനിൽ ജയിൻ സന്ദർശിച്ചു. കമ്പനിയുടെ ശുെഎബ ക്യാമ്പിലായിരുന്നു സ്ഥാനപതി നേരിട്ടെത്തി തൊഴിലാളികളുടെ വിഷയങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയത്. 11 മാസമായിട്ട് ശമ്പളം ലഭിക്കാത്ത ഇവരുടെ സ്ഥിതി ദയനീയമാണ്. കമ്പനിയുടെ ഈ സ്ഥിതി തുടക്കത്തിലേ മനസ്സിലാക്കി രാജിസമര്പ്പിച്ചവരാണിവർ. ആറു മാസമായി രാജി നല്‍കിയിട്ട്. എന്നിട്ടും, നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
മലയാളികള്‍ അടക്കം അഞ്ഞൂറോളം ഇന്ത്യക്കാരുടെ ക്യാമ്പാണ് സ്ഥാനപതി സുനില്‍ ജെയിനും സംഘവും സന്ദർശിച്ചത്. ഇവരിൽ ധാരാളം മലയാളികളുമുണ്ട്. പലവട്ടം തൊഴിലാളികള്‍ കൂട്ടമായി എംബസിയിലെത്തി പ്രസ്തുത കമ്പിനിയിലെ വിഷയങ്ങള്‍ അധികൃതരെ ധരിപ്പിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ എംബസി കമ്പിനിയുമായി ചര്ച്ചനടത്തിവരുന്നതിനിടെയിലാണ് അംബാസഡറുടെ നേതൃത്വത്തിലുള്ള ക്യാമ്പ് സന്ദര്‍ശനം.
രോഗികളായിട്ടുള്ളവരെയും അടിയന്തര ആവശ്യമുള്ളവരെയും പ്രത്യേകമായി പരിഗണിച്ച് നാട്ടിലയക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എംബസി അധികൃതരുടെ മുന്നിൽെവച്ച് തൊഴിലാളികളെ കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി വിഷയം പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അംബാസഡർ അറിയിച്ചു. എംബസി ലേബര്‍ വിഭാഗം തലവന്‍ യു.എസ്. സിബിയും സംഘത്തിലുണ്ടായിരുന്നു. അതിനിടെ, ദിനംപ്രതി കമ്പനിയിൽനിന്ന് രാജി വെക്കുന്നവരുെട എണ്ണവും കൂടിവരുന്നു. പ്രതിസന്ധി തീരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നവർ നിരാശയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
