Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യക്കാരെൻറ വധശിക്ഷ റദ്ദാക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊലപാതക കേസിൽ ഇന്ത്യക്കാരന് ക്രിമിനൽ കോടതി വിധിച്ച വ ധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. സഅദ് അബ്ദുല്ലയിലുണ്ടായ വാക്തർക്കത്തെ തുടർന്ന് അഫ്ഗാനിസ്താൻ സ്വദേശിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി.
സാമ്പത്തിക വിഷയത്തിലുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും മൃതദേഹം കാറിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് സ്പോൺസർ കണ്ടുപിടിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. 3000 ദീനാറിെൻറ കച്ചവട ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഫ്ഗാനിയെ കുത്തിയത് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചതായി കേസ്ഫയലിൽ പറയുന്നു.
Next Story
