സതീശൻ പാച്ചേനി ചരമവാർഷികം ആചരിച്ചു
text_fieldsഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സതീശൻ പാച്ചേനി അനുസ്മരണ യോഗം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. അബ്ബാസിയ ഒ.ഐ.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ ശരൺ കോമത്ത് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഷ്റഫ്, പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി റിജോ കോശി, മണി ചാക്കോ, ഈപ്പൻ, റെജി കൊരുത്തു, സിനു, എബി പത്തനംതിട്ട, സനിൽ തയ്യിൽ, ജയേഷ്, സുമേഷ്, ബൈജു തോമസ്, മഹ്മൂദ് പെരുമ്പ തുടങ്ങിയവർ സംസാരിച്ചു. സതീശൻ പാച്ചേനിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. സുജിത് കായലോട് സ്വാഗതവും സജിൽ നന്ദിയും പറഞ്ഞു.

