സത്യൻ വരൂണ്ടക്കും അബ്ദുറഹ്മാനും ശാന്തി യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫറൻറ്ലി ഏബിൾഡ് കുവൈത്ത് ചാപ്റ്റർ വൈസ് പ്രസിഡൻറുമാരായ സത്യൻ വരൂണ്ട,
കളത്തിൽ അബ്ദുറഹ്മാൻ എന്നിവർക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫറൻറ്ലി ഏബിൾഡ് കുവൈത്ത് ചാപ്റ്റർ വൈസ് പ്രസിഡൻറുമാരായ സത്യൻ വരൂണ്ട, കളത്തിൽ അബ്ദുറഹ്മാൻ എന്നിവർക്ക് ശാന്തിസദനം കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ് നൽകി.
പ്രസിഡൻറ് അഡ്വ. പ്രമോദ് അധ്യക്ഷത വഹിച്ചു. ഷബീർ മണ്ടോളി, ശംസുദ്ദീൻ കുക്കു, ശൈബു കൂരൻറവിടെ, അബു കോട്ടയിൽ, പി.ടി. ശരീഫ്, പി.കെ. ഹുസൈൻ, സി.കെ. നജീബ്, കെ.പി. യൂനുസ്, ഐ.കെ. ഗഫൂർ, യൂനുസ് സലിം എന്നിവർ സംസാരിച്ചു. ചാപ്റ്റർ സെക്രട്ടറി നദീർ തിക്കോടി സ്വാഗതം പറഞ്ഞു.
കുവൈത്തിലെ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ രണ്ടുപേരും നടത്തിക്കൊണ്ടിരുന്ന സേവനങ്ങളെ അനുസ്മരിച്ചു. നാട്ടിലും ഇതേപോലെ പ്രവർത്തിക്കാൻ കഴിയട്ടെ എന്നും ശാന്തി സദനത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ കഴിയട്ടെ എന്നും അംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.
സത്യൻ വരൂണ്ട മറുപടി പ്രസംഗം നടത്തി. കളത്തിൽ അബ്ദുറഹ്മാന് കുവൈത്ത് ചാപ്റ്റർ വൈസ് ചെയർമാൻ ശബീർ മണ്ടോളിയും സത്യൻ വരൂണ്ടക്ക് ഫിനാൻസ് സെക്രട്ടറി പി.ടി. ശരീഫും ഉപഹാരം കൈമാറി. ട്രഷറർ ശൈബു കൂരൻറവിടെ നന്ദി പറഞ്ഞു.

