Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സതീശൻ പാച്ചേനി എക്സലൻസ് അവാർഡ് മുസ്തഫ ഹംസ പയ്യന്നൂരിന് കൈമാറി
text_fieldsbookmark_border
സതീശൻ പാച്ചേനി എക്സലൻസ് അവാർഡ് സജീവ് ജോസഫ് എം.എൽ.എയിൽനിന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സതീശൻ പാച്ചേനി എക്സലൻസ് അവാർഡ് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂരിന്. ആതുരസേവന രംഗത്തെയും സാമൂഹികസേവന രംഗത്തെയും സാന്നിധ്യം പരിഗണിച്ചാണ് അദ്ദേഹം അവാർഡിന് അർഹനായതെന്ന് സംഘാടകർ അറിയിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്ന കണ്ണൂർ മീറ്റ് -2023 ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എയിൽനിന്ന് മുസ്തഫ ഹംസ പയ്യന്നൂർ പുരസ്കാരം ഏറ്റുവാങ്ങി. ഒ.ഐ.സി.സി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയും സന്നിഹിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

