സത്താർ കുന്നിലിന് ഐ.എം.സി.സി കുവൈത്ത് സ്വീകരണം നല്‍കി
text_fieldsഐ.എൻ.എല്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സത്താർ കുന്നിലിന് ഐ.എം.സി.സി കുവൈത്ത് നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: ഐ.എൻ.എല്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സത്താർ കുന്നിലിന് ഐ.എം.സി.സി കുവൈത്ത് സ്വീകരണം നല്‍കി.
പ്രവാസലോകത്ത് തുടർന്നുകൊണ്ടിരിക്കുന്ന മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് യോഗത്തില്‍ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി രക്ഷാധികാരികൂടിയായ സത്താർ കുന്നിലിനെ മെട്രോ മെഡിക്കല്‍ കെയർ സി.ഇ.ഒ ഹംസ പയ്യന്നൂർ പൊന്നാട അണിയിച്ച് ആദരിച്ചു.
നേതാക്കളായ ഹമീദ് മധൂർ, ശരീഫ് താമരശ്ശേരി, അബൂബക്കർ, ഇ.എൽ. ഉമ്മർ, വിവിധ സംഘടനാ നേതാക്കളായ സജി ജനാർദനൻ, വിനോദ്, അഡ്വ. സുബിൻ അറക്കൽ, ബി.എസ്. പിള്ള, ഹമീദ് കേളോത്ത്, തോമസ് കടവിൽ, ഖലീൽ അടൂർ, അനിയൻകുഞ്ഞ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

