ശാസ്ത്രാവബോധവും പ്രദർശനവുമായി 'ശാസ്ത്രോത്സവ്- 2022'
text_fieldsശാസ്ത്രോത്സവ്-2022’ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി നിഖിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ 'ശാസ്ത്രോത്സവ്-2022' ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി നിഖിൽ കുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രോത്സവ് കമ്മിറ്റി കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് രാജേഷ് ബാലദേവൻ സ്വാഗതം പറഞ്ഞു.
കെ.ഇ.എഫ് കൺവീനർ അഫ്സൽ അലി, ഐ. ഐ.കെ ഡയറക്ടർ സുനോജ് നമ്പ്യാർ, ജോസഫ് പണിക്കർ (ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഇന്ത്യ കുവൈത്ത്) എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ വിദ്യാർഥികൾ, കുവൈത്ത് എൻജിനീയേഴ്സ് ഫോറം, ഓപൺ കാറ്റഗറി വിഭാഗങ്ങളിലായി സയൻസ് എക്സിബിഷൻ മത്സരങ്ങൾ നടന്നു. കുട്ടികൾക്ക് റുബിക്സ് ക്യൂബ് സോൾവിങ്, കമ്പ്യൂട്ടർ കോഡിങ്, റോബോട്ടിക് സുമോ റെസ്‌ലിങ്, റോബോട്ടിക് ലൈൻ ഫോളോവർ, അബാക്കസ്, ഹെൽത്ത് ആൻഡ് സേഫ്റ്റി പോസ്റ്റർ മേക്കിങ് എന്നീ മത്സരങ്ങൾ നടന്നു.
ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുടെ 'സ്പീക്കിങ് വിത്ത് വിൻഡ്' എന്ന ഓൺലൈൻ പരിപാടിയും, ജി.എസ് പ്രദീപിന്റെ 'ബ്രെയിൻ സ്റ്റോം വിത്ത് ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്' എന്ന പരിപാടിയും നടന്നു. മൈക്രോസോഫ്റ്റ് കുവൈത്ത് എം.ഡി മുഹമ്മദ് സിയാദ് 'ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ഇൻ സൊസൈറ്റി' എന്ന ഒരു പ്രദർശനം നടത്തി.
ഓട്ടോമൊബൈൽ വ്യവസായത്തിലെ പുതിയ സാങ്കേതികവിദ്യ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ 'ലൈഫ് സേവിങ് ടെക്നിക്സ് ഇൻ മെഡിക്കൽ ഫീൽഡ്', ഇന്ത്യൻ ഡെന്റൽ ഡോക്ടേഴ്സ് അലയൻസ് ഇൻ കുവൈത്തിന്റെ 'ഓഗമെന്റഡ് റിയാലിറ്റി ഇൻ ഡെന്റിസ്ട്രി' എന്നീ പ്രദർശനങ്ങളും സംഘടിപ്പിച്ചു. സാങ്കേതികരംഗത്തെ പ്രമുഖ സ്ഥാപനങ്ങളും പ്രമുഖ ഓയിൽ ആൻഡ് ഗ്യാസ് കമ്പനികളും പങ്കെടുത്ത പ്രദർശനങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

