ശശികുമാർ ഗൾഫ് മാധ്യമം സന്ദർശിച്ചു
text_fieldsഗൾഫ് മാധ്യമം ബ്യൂറോയിലെത്തിയ ശശികുമാറിനെ ആർ.എം. ഫൈസൽ മഞ്ചേരി സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ശശികുമാർ ഗൾഫ് മാധ്യമം കുവൈത്ത് ഓഫിസ് സന്ദർശിച്ചു. ഗൾഫ് മാധ്യമം ആർ.എം. ഫൈസൽ മഞ്ചേരി, ബ്യൂറോ ഇൻ ചാർജ് അസ്സലാം പി., കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. കുവൈത്തിൽ ഗൾഫ് മാധ്യമം സന്ദർശിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമം ദിനപത്രം, മീഡിയവൺ ചാനൽ എന്നിവയുമായി നിലനിർത്തുന്ന അടുത്ത ബന്ധവും സൗഹൃദവും ശശികുമാർ എടുത്തുപറഞ്ഞു.
മീഡിയവണിന്റെ പിറവിക്കുമുമ്പേ അതിന്റെ ചർച്ചകളിൽ പങ്കെടുത്ത ആളാണ് താൻ, ഇന്ന് അത് എത്തിനിൽക്കുന്ന വളർച്ചയിൽ സന്തോഷിക്കുന്നു. എന്റെ സഥാപനമായാണ് മീഡിയവണിനെ കാണുന്നത്.
നിരോധനം ഏർപ്പെടുത്തിയ ഘട്ടത്തിൽ സ്വന്തം പ്രശ്നമായാണ് കണ്ടതെന്നും നിരോധനം ഒഴിവാക്കാൻ ശബ്ദം ഉയർത്തിയവരുടെ മുന്നിൽ ഉണ്ടായിരുന്നതായും ശശികുമാർ പറഞ്ഞു. ഗൾഫ് മാധ്യമത്തിന്റെ കുവൈത്തിലെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ ശശികുമാർ, മലയാളി പ്രവാസികൾക്ക് വേണ്ടിയുള്ള മാധ്യമത്തിന്റെ ഇടപെടലുകളെ പ്രശംസിച്ചു.
ഗൾഫ്മാധ്യമം എക്സികുട്ടീവ് അംഗങ്ങളായ റഫീഖ് ബാബു, പി.ടി. ഷാഫി, ലായിക് അഹമ്മദ്, സി.പി. നൈസാം, കെ.വി. ഫൈസൽ, എം.കെ. നജീബ്, ഗൾഫ് മാധ്യമം സർക്കുലേഷൻ ആൻഡ് മാർക്കറ്റിങ് ഇൻ ചാർജ് എസ്.പി. നവാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

