സർഗോത്സവ്: അബ്ബാസിയ മദ്റസ ചാമ്പ്യന്മാർ
text_fieldsഇന്ത്യൻ ഇസ് ലാഹി സെന്റർ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘സർഗോത്സവ് 2025’
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച ‘സർഗോത്സവ് 2025’ൽ അബ്ബാസിയ ഇസ്ലാഹി മദ്റസ ഓവറോൾ ചാമ്പ്യന്മാരായി. സാൽമിയ മദ്റസ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്റസ മൂന്നാം സ്ഥാനവും നേടി.
വിവിധ മദ്റസകളിൽനിന്ന് നൂറിൽപരം കുരുന്നുകൾ മാറ്റുരച്ചു. ബാങ്ക് വിളി, ദിക്ർ മെമ്മറി, ഹിഫ്ള്, മെമ്മറി ടെസ്റ്റ്, പോസ്റ്റർ നിർമാണം, ക്വിസ്, തജ് വീദ്, മലയാളം റീഡിങ്, പെൻസിൽ ഡ്രോയിങ്, കളറിങ്, പ്രബന്ധ രചന, ഫോട്ടോഗ്രഫി, ഡിക്ടേഷൻ, ഗാനം (മലയാളം, ഇംഗ്ലീഷ്, അറബി), പ്രസംഗം (മലയാളം, ഇംഗ്ലീഷ്, അറബി), സ്റ്റോറി ടെല്ലിങ്, ആക്ഷൻ സോങ് തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് മസ്ജിദുൽ കബീറിലെ നാല് വേദികളിലായി നടന്നത്. ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡൻറുമാരായ സിദ്ദീഖ് മദനി, അബ്ദുൽ അസീസ് സലഫി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നബീൽ ഫറോഖ്, സൈദ് മുഹമ്മദ് റഫീഖ്, മുഹമ്മദ് ബഷീർ സാൽമിയ, അഷ്റഫ് മേപ്പയ്യൂർ, മുനീർ കൊണ്ടോട്ടി, അബ്ദുറഹിമാൻ, ഫഹീം ഉമ്മർ കുട്ടി, അബ്ദുല്ല, ഷാദിൽ, ജംഷീർ നിലമ്പൂർ, അയ്യൂബ് ഖാൻ, കെ.സി. മുഹമ്മദ്, മദ്റസ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുബഷിർ സലഫി, ഹംസ മൗലവി, അൽ അമീൻ സുല്ലമി, അബ്ദുല്ല മൗലവി, ജെസി ലുഖ്മാൻ, അർശാദ് മൗലവി, ഫിറോസ് ചുങ്കത്തറ, ഹാരിസ് മൗലവി, മുഹമ്മദ് ഷാനു എന്നിവർ വിധികർത്താക്കളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 21ന് നടക്കുന്ന അഹ് ലൻ യാ റമദാൻ സംഗമത്തിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.