സർഗവേദി സാൽമിയ 'ഇശൽ പെരുന്നാൾ'
text_fieldsസർഗവേദി സാൽമിയ സംഘടിപ്പിച്ച 'ഇശൽ പെരുന്നാൾ' സംഗീത സായാഹ്നത്തിൽനിന്ന്
കുവൈത്ത് സിറ്റി: സർഗവേദി സാൽമിയ 'ഇശൽ പെരുന്നാൾ' എന്ന തലക്കെട്ടിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ സർഗവേദി പ്രസിഡന്റ് ഫൈസൽ ബാബു അധ്യക്ഷതവഹിച്ചു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കൺട്രിഹെഡ് അബ്ദുൽ അസീസ് മാട്ടുവയൽ ഉദ്ഘാടനം നിർവഹിച്ചു. ഷഫീഖ് ബാവ പ്രാർഥന ഗാനം ആലപിച്ചു. ശ്യാം കൃഷ്ണന്റെ നേതൃത്വത്തിൽ കരോക്ക ഗാനമേളയിൽ ശ്യാമ ചന്ദ്രൻ, ഫൈസൽ ബാബു, റിയാസ് വളാഞ്ചേരി, നസീറ റിയാസ്, അബ്ദുൽ അസീസ് മാട്ടുവയൽ, ഹക്കീം റാവുത്തർ, ഈസ, നജീബ് എം.പി. മുതുവ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കുവൈത്ത് മുൻ പ്രവാസിയും ഗാന രചയിതാവും, ഗായകനുമായ വണ്ടൂർ കെ.സി 70കളിൽ രചിച്ച പ്രവാസ ഗാനങ്ങൾ കോർത്തിണക്കി 'ഗൾഫ് ഇൻ സെവന്റീസ്’ എന്ന ശീർഷകത്തിൽ അബ്ദുൽ ഷുക്കൂർ വണ്ടൂർ അവതരിപ്പിച്ച കഥാപ്രസംഗം പരിപാടിയിൽ വേറിട്ട അനുഭവമായി. നാസർ ഒരവിങ്കൽ അവതരിപ്പിച്ച 'കഥ പറച്ചിലും, ഹക്കീം റാവുത്തരുടെ മിമിക്രിയും നടന്നു. കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, ഏരിയ സെക്രട്ടറി നിസാർ കെ. റെഷീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സർഗവേദി സെക്രട്ടറി റിയാസ് വളാഞ്ചേരി സ്വാഗതവും എക്സിക്യൂട്ടിവ് അംഗവും, ഷോർട് ഫിലിംസ് അഭിനേതാവുമായ ഫാറൂഖ് ശർഖി തളങ്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

