Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ലാ​വി​സ്മ​യം...

ക​ലാ​വി​സ്മ​യം തീ​ർ​ത്ത് സാ​ര​ഥി ‘സ​ർ​ഗ​സം​ഗ​മം’​ സ​മാ​പി​ച്ചു

text_fields
bookmark_border
ക​ലാ​വി​സ്മ​യം തീ​ർ​ത്ത് സാ​ര​ഥി ‘സ​ർ​ഗ​സം​ഗ​മം’​    സ​മാ​പി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ മി​ക​വും പ​ങ്കാ​ളി​ത്ത​വും​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി കു​വൈ​ത്ത് ക​ലോ​ത്സ​വം ‘സ​ർ​ഗ​സം​ഗ​മം’​സ​മാ​പി​ച്ചു. സാ​ര​ഥി വ​നി​താ​വേ​ദി സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ 16 പ്രാ​ദേ​ശി​ക യൂ​നി​റ്റു​ക​ളി​ൽ നി​ന്നാ​യി 600ൽ​പ​രം അം​ഗ​ങ്ങ​ൾ 46 ഇ​ന​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്തു.

സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹേ​ഷ് അ​യ്യ​ർ പ്ര​ധാ​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സാ​ര​ഥി പ്ര​സി​ഡ​ന്റ് സ​ജീ​വ് നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​വി. ബി​ജു, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. ജ​യ​കു​മാ​ർ, വി​വി​ധ കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ മു​ത​ൽ ജ​ന​റ​ൽ വി​ഭാ​ഗം വ​രെ​യു​ള്ള വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ മം​ഗ​ഫ് വെ​സ്റ്റ് യൂ​നി​റ്റ് ഒ​ന്നാം സ്ഥാ​നം നേ​ടി കു​മാ​ര​നാ​ശാ​ൻ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. ഹ​സ്സാ​വി സൗ​ത്ത് യൂ​നി​റ്റ് ര​ണ്ടാം സ്ഥാ​ന​വും സാ​ൽ​മി​യ യൂ​നി​റ്റ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സാ​ര​ഥി വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ പ്രീ​ത സ​തീ​ഷ്, സെ​ക്ര​ട്ട​റി മ​ഞ്ജു സു​രേ​ഷ്, ട്ര​ഷ​റ​ർ വൃ​ന്ദ ജി​തേ​ഷ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ബി​ന്ദു സ​ജീ​വ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി മി​ത്ര ഉ​ദ​യ​ൻ, ജോ​യ​ന്റ് ട്ര​ഷ​റ​ർ ജി​ത മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitSargasangam
News Summary - Sargasangam - kuwait
Next Story