ഇസ്ലാമിക് കൗൺസിൽ സർഗലയം: ഫഹാഹീൽ ജേതാക്കൾ
text_fieldsഅബ്ബാസിയ: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച ദേശീയ സർഗലയം സമാപിച്ചു. അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ മേഖലാ ടീമുകൾ മാറ്റുരച്ചപ്പോൾ 173 പോയൻറുമായി ഫഹാഹീൽ മേഖല ജേതാക്കളായി. 140 പോയൻറുമായി ഫർവാനിയ രണ്ടാംസ്ഥാനവും 110 പോയൻറുമായി അബ്ബാസിയ മൂന്നാംസ്ഥാനവും നേടി.
ജൂനിയർ, സീനിയർ, ജനറൽ, ഹിദായ എന്നീ നാലു വിഭാഗങ്ങളിലായി ഖിറാഅത്ത്, ഹിഫ്ദ്, ബാങ്ക്, വഅദ്, മലയാള ഗാനം, അറബി ഗാനം, പടപ്പാട്ട്, ഭക്തിഗാനം, ക്വിസ്, പ്രബന്ധം, അനൗൺസ്മെൻറ്, ചിത്രരചന, അറബി മലയാളം ഇംഗ്ലീഷ് ഉർദുപ്രസംഗങ്ങൾ, തർജമ, പോസ്റ്റർ നിർമാണം, ദഫ് പ്രദർശനം, ബുർദാലാപനം തുടങ്ങി അമ്പതിൽപരം മത്സരയിനങ്ങൾ നാല് വേദികളിലായാണ് നടന്നത്. സഹദ് ഫർവാനിയ (ജൂനിയർ), മുഹമ്മദ് ബിൻ ഫാറൂഖ് ഫഹാഹീൽ (സീനിയർ), ഇസ്മായിൽ വള്ളിയോത്ത് അബ്ബാസിയ (ജനറൽ), അമീൻ മുസ്ലിയാർ ഫഹാഹീൽ (ഹിദായ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
ഇസ്ലാമിക് കൗൺസിൽ മെംബർഷിപ് കാമ്പയിനിൽ ഏറ്റവും കൂടുതൽ മെംബർമാരെ ചേർത്ത മേഖലക്കും (ഫഹാഹീൽ), യൂനിറ്റിനുമുള്ള (അബൂഖലീഫ) ട്രോഫിയും വേദിയിൽ വിതരണം ചെയ്തു. ശംസുദ്ദീൻ ഫൈസി, ഉസ്മാൻ ദാരിമി, അബ്ദുൽ ഗഫൂർ ഫൈസി, ഇസ്മായിൽ ഹുദവി, മുഹമ്മദലി ഫൈസി, മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, ഇല്യാസ് മൗലവി, ഇഖ്ബാൽ ഫൈസി, നാസർ കോഡൂർ, ആബിദ് ഫൈസി, കരീം ഫൈസി, ഹക്കീം മൗലവി, ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുല്ലത്തീഫ് എടയൂർ, ഇഖ്ബാൽ മാവിലാടം, ശിഹാബ് മാസ്റ്റർ, ഇസ്മായിൽ വെള്ളിയോത്ത്, ആദിൽ മംഗഫ്, അബ്ദു കുന്നുംപുറം, സലാം പെരുവള്ളൂർ, ഫൈസൽ ചാനെത്ത്, ഫാസിൽ കരുവാരകുണ്ട്, അഷ്റഫ് ദാരിമി, മനാഫ് മൗലവി, ശറഫുദ്ദീൻ കുഴിപ്പുറം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
