സർഗകൈരളി കുവൈത്ത് കഥ /കവിത മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsകുവൈത്ത് സിറ്റി: സർഗകൈരളി കുവൈത്ത് ഓൺലൈൻ വഴി നടത്തുന്ന പ്രഥമ കഥ /കവിതരചന മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. കഥക്ക് എം.ടി. വാസുദേവൻ നായർ പുരസ്കാരവും (5001 രൂപയും, പ്രശസ്തിപത്രവും) കവിതക്ക് അനിൽ പനച്ചൂരാൻ പുരസ്കാരവും (5001 രൂപയും പ്രശസ്തിപത്രവും) നൽകും.
വിഷയം: കഥ - കൈതവരമ്പത്തെ കാക്കപ്പൂവുകൾ (500 വാക്കിൽ കൂടാൻ പാടില്ല), കവിത - കാലമേ നീ സാക്ഷി (24 -30 വരി). രചനകൾ മറ്റു പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചവയാകരുത്. sargakairalikuwait@gmail എന്ന ഇ -മെയിലിലോ +965 51783425 എന്ന വാട്സാപ് നമ്പറിലോ ഫെബ്രുവരി 25നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് +965 66603993, +91 7012273820 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

