സാരഥി കുവൈത്ത് രജതജൂബിലി വിപുലമായി ആഘോഷിക്കും
text_fieldsസാരഥി കുവൈത്ത് രജതജൂബിലി ആഘോഷ ഉദ്ഘാടന യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് 24ാം വാർഷികവും രജതജൂബിലി ആഘോഷവും വിപുലമായി ആഘോഷിക്കും. ആഘോഷഭാഗമായുള്ള ആലോചന യോഗം മംഗഫിലെ മെമ്മറീസ് ഹാളിൽ ചേർന്നു. വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സ്വാഗതം പറഞ്ഞു. ‘സാരഥീയം- 2023’ എന്ന പേരിൽ നടത്തുന്ന പരിപാടിയെക്കുറിച്ചു ജനറൽ കൺവീനർ സുരേഷ് ബാബു വിശദീകരിച്ചു. സംഘടന പ്രവർത്തനങ്ങൾ പ്രസിഡന്റ് കെ.ആർ. അജി വിശദീകരിച്ചു.
സംഘടനയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് സാരഥി നൽകിയ സംഭാവനകളെ പ്രകീർത്തിക്കുകയും ചെയ്യുന്ന പരിപാടിയായിരിക്കും സാരഥീയം- 2023 എന്ന് ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. ട്രഷറർ ദിനു കമൽ നന്ദി പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1999ലാണ് സാരഥി കുവൈത്ത് സ്ഥാപിതമായത്.

