സാരഥി റിഗ്ഗായ് യൂനിറ്റ് വാർഷിക പൊതുയോഗം
text_fieldsസാരഥി റിഗ്ഗായ് യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: സാരഥി റിഗ്ഗായ് യൂനിറ്റ് വാർഷിക പൊതുയോഗം അബ്ബാസിയ സാരഥി ഹാളിൽ നടന്നു. യൂനിറ്റ് കൺവീനർ സനേഷ് ശിവൻ അധ്യക്ഷത വഹിച്ചു. സാരഥി പ്രസിഡന്റ് അജി കെ.ആർ ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് ജോ.സെക്രട്ടറി സുജിത് പുലപ്പാടി സംഘടന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വനിത വേദി റിപ്പോർട്ട് സെക്രട്ടറി ഹിമഷിബുവും ട്രഷറർ ജ്യോതി വിനോദ് വരവ് ചെലവ് കണക്കും ഗുരുകുലം റിപ്പോർട്ട് ശ്രേയ ശീനിവാസനും അവതരിപ്പിച്ചു.
സാരഥി പ്രസിഡന്റ് കെ.ആർ. അജി, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, വനിത വേദി ചെയർപേഴ്സൻ പ്രീതി പ്രശാന്ത്, ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ്, സിൽവർ ജൂബിലി കൺവീനർ കെ.സുരേഷ്, യൂനിറ്റ് ഭാരവാഹികൾ മുതിർന്ന അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. എക്സിക്യുട്ടിവ് അംഗം ഷിബു സുകുമാരൻ സ്വാഗതവും ജയകുമാരി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: അരുൺരാജു (കൺ), സനേഷ് ശിവൻ (ജോ. കൺ), രഞ്ജിത് മോഹൻ (സെക്ര), അജേഷ് ഗോപി (ജോ.സെക്ര), മനു ശശിധരൻ (ട്രഷ), വിനീത്(ജോ. ട്രഷ), ഷിബു സുകുമാരൻ (എക്സിക്യുട്ടീവ് അംഗം), രാജേന്ദ്രപ്രസാദ് രാജേഷ്, സജിമോൻ രാഘവൻ (മാനേജ്മെൻ്റ് കമ്മിറ്റി), ഹിമഷിബു (വനിതാ വേദി കൺവീനർ), ശീതൾ സനേഷ് (ജോ. കൺവീനർ), രജനി രാജു (സെക്ര), പ്രബിജ അജേഷ് (ജോ. സെക്ര), സ്മിനിതാ രാജീമോൻ (ട്രഷ), ജയകുമാരി (ജോ. ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

