സാരഥി കുവൈത്ത് ‘സ്പോർട്നിക് 2025’ സംഘടിപ്പിക്കുന്നു
text_fieldsസാരഥി കുവൈത്ത് സ്പോർട്നിക് 2025 ഫ്ലയർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി
മനസ് രാജ് പട്ടേൽ സ്പോർട്നിക് ജനറൽ കൺവീനർ സിജു സദാശിവനിൽനിന്ന് ഏറ്റുവാങ്ങി
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അംഗങ്ങളുടെ ആരോഗ്യശീലം മെച്ചപ്പെടുത്തുക, കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടുകൂടി സാരഥി കുവൈത്ത് ഫെബ്രുവരി 14ന് 83ൽ പരം കായിക മത്സരങ്ങളും വാർഷിക പിക്നിക്കും കോർത്തിണക്കി സ്പോർട്നിക് 2025 സംഘടിപ്പിക്കുന്നു.
അഹ്മദി അൽഷബാബ് സ്പോർട്സ് സ്റ്റേഡിയത്തിലാണ് പരിപാടി. സാരഥി കുവൈത്ത് വനിതവേദി അവതരിപ്പിച്ച കലോത്സവം സർഗസംഗമം 2025ന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ സ്പോർട്നിക് ജനറൽ കൺവീനർ സിജു സദാശിവനിൽനിന്ന് ഏറ്റുവാങ്ങി ഫ്ലയർ പ്രകാശനം ചെയ്തു. സാരഥിയുടെ 16 പ്രദേശിക സമിതികളിൽനിന്നുള്ള കായികേപ്രമികൾ മത്സരങ്ങളിൽ അണിനിരക്കുന്നതിനൊപ്പം യൂനിറ്റുകളുടെ വർണാഭ മാർച്ച് പാസ്റ്റുമുണ്ടാകും.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദങ്ങൾ ഉൾപ്പെടുത്തിയുള്ള പിക്നിക്കും കുവൈത്തിലെ ആതുരസേവന സ്ഥാപനങ്ങളുടെ സഹായത്തോടെ മെഡിക്കൽക്യാമ്പും പരിപാടിയുടെ ഭാഗമാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

