സാരഥി കുവൈത്ത് സർഗസംഗമം -2025 സംഘടിപ്പിച്ചു
text_fieldsസാരഥി കുവൈത്ത് സർഗസംഗമം -2025
കുവൈത്ത് സിറ്റി: സാരഥി കേന്ദ്ര വനിതവേദിയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി സർഗസംഗമം -2025 സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടത്തി. 16 യൂനിറ്റുകളിലെ ആയിരത്തിൽപരം അംഗങ്ങൾ വിവിധ വിഭാഗങ്ങളിലായി 62 ഇനങ്ങളിൽ മാറ്റുരച്ചു. സമാപന സമ്മേളനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ പ്രധാന മത്സരവിജയികളെ പ്രഖ്യാപിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിസന്റ് കെ.ആർ. അജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, വനിതവേദി ചെയർപേഴ്സൻ പ്രീതി പ്രശാന്ത് എന്നിവർ അർപ്പിച്ചു. കിന്റർഗാർട്ടൻ മുതൽ ജനറൽ വിഭാഗം വരെ വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ മംഗഫ് വെസ്റ്റ് യൂനിറ്റ് ഒന്നാം സ്ഥാനം നേടി ശിഫ അൽ ജസീറ ഇന്റർനാഷനൽ സ്പോൺസർ ചെയ്ത കുമാരനാശാൻ എവർറോളിങ് ട്രോഫി കരസ്ഥമാക്കി. മംഗഫ് ഈസ്റ്റ് യൂനിറ്റ് രണ്ടാം സ്ഥാനവും അബു ഹലിഫ യൂനിറ്റ് മൂന്നാം സ്ഥാനവും നേടി.
കിന്റർഗാർട്ടൻ വിഭാഗം ബെസ്റ്റ് പെർഫോർമർ: ആദ്വിക ഷോണി വിപിൻ (അബുഹലിഫ യൂനിറ്റ്), സബ് ജൂനിയർ വിഭാഗം കലാതിലകം- ഗൗതമി വിജയൻ (ഹസ്സാവി സൗത്ത്), കലാപ്രതിഭ - അദ്വൈത് അരുൺ (ഹസ്സാവി സൗത്ത്), ജൂനിയർ വിഭാഗം കലാതിലകം- പ്രതിഭ രമേശ് (മംഗഫ് ഈസ്റ്റ്), കലാപ്രതിഭ - ഋഷഭ് സിനിജിത് (അബാസിയ വെസ്റ്റ്), സീനിയർ കലാതിലകം - അനഘ രാജൻ (മംഗഫ് വെസ്റ്റ്) കലാപ്രതിഭ - ശിവേന്ദു ശ്രീകാന്ത് (ഹസ്സാവി സൗത്ത്), ജനറൽ കലാതിലകം - പൂജ രഞ്ജിത് (മംഗഫ് വെസ്റ്റ്) കലാപ്രതിഭ - ബിജു ഗോപാൽ (ഹസ്സാവിയ സൗത്ത്). ജനറൽ കൺവീനർ രമ്യ ദിനുവിന്റെ നേതൃത്വത്തിൽ, വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ജോ. കൺവീനർമായ വിനേഷ് വാസുദേവൻ, ആശ ജയകൃഷ്ണൻ, സാരഥി കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, പ്രാദേശിക ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

