സാരഥി കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസാരഥി കുവൈത്ത് രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് ഹസ്സാവി സൗത്ത് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് അദാൻ ബ്ലഡ് ട്രാന്സ്ഫ്യൂഷന് സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സമീർ ഹുമദ് ഉദ്ഘാടനം ചെയ്തു. കുവൈത്തിൽ നേരിടുന്ന രക്തദൗർലഭ്യത്തിന് പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകൾ ഒരു വലിയ പരിഹാരമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
120ഓളം പേർ രക്തം ദാനം ചെയ്തു. രക്തദാതാക്കളെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സ്വാഗതവും യൂനിറ്റ് ട്രഷറർ കൃപേഷ് നന്ദിയും പറഞ്ഞു. ചീഫ് കോഓഡിനേറ്റർ വിജയൻ ചന്ദ്രശേഖരൻ, വിജേഷ് വേലായുധൻ, വിനേഷ് വാസുദേവൻ, കൃപേഷ് കൃഷ്ണൻ, ശ്രീജിത്ത് കലാഭവൻ, ശ്രീകാന്ത് ബാലൻ, ഷിബു കെ.ബി, സുഹാസ് കാരയിൽ, ഷാജി ശ്രീധരൻ, ജിജി ശ്രീജിത്ത്, കവിത വിനേഷ്, പ്രതിഭ ഷിബു, മൃദുൽ, കിരൺ, വൈശാഖ്, ഹിദ സുഹാസ്, റിനു ഗോപി, അരുൺ സത്യൻ, ജിത മനോജ്, ശ്രദ്ധ രഞ്ജിത്ത്, ചൈതന്യ ലക്ഷ്മി, തേജസ്, ഗംഗ പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

