പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി സാരഥി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സാരഥി കുവൈത്ത് കേരളത്തിലെ പ്രളയബാധിതർക്കായി സമാഹരിച്ച തുകയു ടെ നാലാംഘട്ട വിതരണം നടന്നു. സാരഥി ട്രസ്റ്റ് ആസ്ഥാനമന്ദിരത്തിൽ ധനമന്ത്രി തോമസ് ഐ സക് ധനസഹായ വിതരണം ഉദ്ഘാടനം നടത്തി.
എസ്.സി.എഫ്.ഇ ചെയർമാൻ അരവിന്ദാക്ഷൻ, ഡയറ ക്ടർ കേണൽ വിജയൻ, സാരഥി ട്രസ്റ്റ് ബോർഡംഗം ബിജു ഗംഗാധരൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പ്രിയേഷ് കുമാർ, പഞ്ചായത്തംഗം റെജികുമാർ, സ്പോർട്ടസ് കൗൺസിൽ മെംബർ കെ.കെ. പ്രതാപൻ, സാരഥി മുൻ പ്രസിഡൻറുമാരായ വിദ്യാനന്ദബാബു, എം.ജി. രമേശ്, മുൻ ഹവല്ലി യൂനിറ്റ് സെക്രട്ടറി കെ.കെ. മോഹനൻ, അബുഹലീഫ യൂനിറ്റ് കൺവീനർ കെ. രാജൻ, അബ്ബാസിയ വെസ്റ്റ് യൂനിറ്റ് സെക്രട്ടറി ബെർളി ഷിലു, മുൻ അംഗമായ വിജയൻ, എസ്.സി.എഫ്.ഇ സെക്രട്ടറി വിനീത് വിജയൻ എന്നിവർ സംസാരിച്ചു.
ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും രണ്ടും മൂന്നും ഘട്ടങ്ങളിലായി കുവൈത്തിൽ പ്രവാസികളായവർക്ക് സാമ്പത്തിക സഹായ വിതരണം നടത്തുകയുമാണ് ചെയ്തത്. ആകെ 50 ലക്ഷത്തിൽപരം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അംഗങ്ങളിൽനിന്ന് സമാഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
