സാരഥി കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസാരഥി കുവൈത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെള്ളിയാഴ്ച നടത്തിയ ക്യാമ്പിൽ നൂറിലധികം പേർ രക്തം നൽകി. കുവൈത്ത് ബ്ലഡ് ബാങ്കിൽ നേരിടുന്ന രക്തദൗർലഭ്യം നേരിടാനായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ അഭ്യർഥന പ്രകാരം സംഘടിപ്പിച്ച ക്യാമ്പിന് സാരഥി ഹസാവി സൗത്ത് യൂനിറ്റും സാരഥി സെൻട്രൽ ക്രൈസിസ് മാനേജ്മെൻറ് ടീമും നേതൃത്വം നൽകി. പ്രസിഡൻറ് സജീവ് നാരായണൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സി.വി. ബിജു സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ട്രഷറർ അനിത് കുമാർ, വൈസ് പ്രസിഡൻറ് സതീഷ് പ്രഭാകരൻ, വനിതവേദി ചെയർപേഴ്സൻ പ്രീത സതീഷ്, രക്തദാന ക്യാമ്പ് ജനറൽ കൺവീനർ വിജേഷ് വേലായുധൻ എന്നിവർ സംസാരിച്ചു. സാരഥി ജൂലൈ പത്തിന് സംഘടിപ്പിക്കുന്ന ചിത്രരചന മത്സരമായ 'നിറക്കൂട്ട് 2022'ന്റെ ഫ്ലയർ പ്രകാശനം പ്രസിഡന്റ് സജീവ് നാരായണൻ നിർവഹിച്ചു. ജനറൽ കൺവീനർ വിജേഷ്, വിജയൻ, ശ്രീകാന്ത്, കൃപേഷ്, ഷാജി ശ്രീധരൻ, അഭിജിത്ത്, അഭിഷേക്, കെ.പി. ഷിബു, അരുൺ പ്രസാദ്, തേജസ് കൃഷ്ണ, മായ അനുമോൻ, അഞ്ജു രാജീവ്, അനില സുദിൻ, രഹന ഷഫർ, വിത, റീന ബിജു, ബിന്ദു സജീവ്, സനൽകുമാർ, അജിത് ആനന്ദ്, മൃദുൽ എന്നിവർ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

