സാരഥി ഗുരുകുലം വാർഷികാഘോഷം
text_fieldsസാരഥി ഗുരുകുലം വാർഷികാഘോഷം ഗൾഫ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രശാന്ത് വാസുദേവ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് കുട്ടികളുടെ വിഭാഗമായ സാരഥി ഗുരുകുലം വാർഷികാഘോഷവും തെരഞ്ഞെടുപ്പും സാൽമിയയിൽ ഇന്ത്യൻ കമ്യൂണിറ്റി സീനിയർ സ്കൂളിൽ നടന്നു. ഗൾഫ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രശാന്ത് വാസുദേവ് ഉദ്ഘാടനം ചെയ്തു. ഗുരുകുലം പ്രസിഡന്റ് ശിവപ്രിയ സജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ശിവേന്ദു ശ്രീകാന്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.പ്രഫസർ അനിൽ കുമാർ, സാരഥി പ്രസിഡന്റ് എം.പി.ജിതേഷ് , ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ, ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, വനിത വേദി ചെയർപേഴ്സൺ ബിജി അജിത് എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ നദാ അജിത് സ്വാഗതവും പ്രതിഭ രമേഷ് നന്ദിയും പറഞ്ഞു. ഗുരുകുലം അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
ഗുരുകുലത്തിന്റെ വിവിധ യൂനിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ, മജീഷ്യൻ ബി ജൂവൽ അവതരിപ്പിച്ച മാജിക് ഷോ എന്നിവ പരിപാടിയെ വർണാഭമാക്കി. ആരുഷ്, നിരഞ്ജന, ധ്യാൻ രജിത് എന്നിവർ അവതാരകരായി.
സീമ രജിത്, ശീതൾ സനേഷ്, രമേശ് കുമാർ, ശ്രീലേഖ സന്തോഷ്, സന്ധ്യ രഞ്ജിത്, വിനീഷ് വാസുദേവ്, സിജു സാദാശിവൻ, ബിജു എം.പി, മനു കെ മോഹൻ, ജിക്കി സത്യദാസ്, രജിത്, പൗർണമി സംഗീത് എന്നിവർ നേതൃത്വം നൽകി. സാൽമിയ ഏരിയ കോഓഡിനേറ്റർ രമേശ് കുമാർ നന്ദി പറഞ്ഞു.
ഭാരവാഹികൾ: അലഗ്ര പ്രിജിത് (പ്രസി), നദാ അജിത് (സെക്ര), ആരുഷ് സുനിൽ (ട്രഷ), ധ്യാൻ രജിത് (വൈ. പ്രസി), അനുഗ്രഹാ അജിത് (ജോ. സെക്ര), ഗൗതം കൃഷ്ണ സന്തോഷ് (ജോ. ട്രഷ).

