സംഗീത നൃത്ത ദൃശ്യവിരുന്ന് ഒരുക്കി ‘സാരഥീയം’
text_fields‘സാരഥീയം’ കലാപരിപാടിയിൽനിന്ന്
സാരഥി കുവൈത്ത് 26ാം വാർഷികം ‘സാരഥീയം- 2025’ ഇന്ത്യൻ എംബസി കമ്യൂണിറ്റി അഫയേഴ്സ് വിഭാഗം ഫസ്റ്റ് സെക്രട്ടറി മാനസ് രാജ് പട്ടേൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് 26ാം വാർഷികം ‘സാരഥീയം- 2025 അഹ്മദി ഡി.പി.എസ് ഓഡിറ്റോറിയത്തിൽ ഇന്ത്യൻ എംബസി കമ്യൂണിറ്റി അഫയേഴ്സ് വിഭാഗം ഫസ്റ്റ് സെക്രട്ടറി മാനസ് രാജ് പട്ടേൽ ഉദ്ഘാടനംചെയ്തു. സാരഥി പ്രസിഡന്റ് എം.പി. ജിതേഷ് അധ്യക്ഷതവഹിച്ചു.
സാരഥി ഗുരുദേവ കർമശ്രേഷ്ഠ അവാർഡ് പ്രമുഖ വ്യവസായിയും സേവനം യു.എ.ഇ ചെയർമാനുമായ എം.കെ. രാജന് ചടങ്ങിൽ സമ്മാനിച്ചു.
സാരഥീയം 2025 സ്മരണിക എം.കെ. രാജൻ സ്മരണിക കമ്മിറ്റി കൺവീനർ സൈഗാൽ സുശീലന് നൽകി പ്രകാശനംചെയ്തു. സുലേഖ അജി എഴുതിയ വെള്ളാരംകല്ലുകൾ എന്ന പുസ്കത്തിന്റെ പ്രകാശനവും, ശിവഗിരി തീർഥാടന പതാക കൈമാറ്റവും എം.കെ. രാജൻ നിർവഹിച്ചു.
സാരഥി കുവൈത്ത് സ്കോളർഷിപ് പ്രോഗ്രാം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മാനസ് രാജ് പട്ടേൽ, ഐ.ബി.പി.സി സെക്രട്ടറി കെ.പി. സുരേഷ്, സ്കോളർഷിപ് പ്രോഗ്രാം ചീഫ് കോഓഡിനേറ്റർ കെ. സുരേഷ് എന്നിവർ നിർവഹിച്ചു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.
ബി.ഇ.സി, സി.ഇ.ഒ മാത്യൂസ് വർഗീസ്, എസ്.എൻ. രാമചന്ദ്രൻ, അമർനാഥ് സുവർണ, സാരഥി ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ, സാരഥി ട്രസ്റ്റ് ചെയർമാൻ ജിതിൻദാസ്, വനിത വേദി ചെയർപേഴ്സൻ ബിജി അജിത് കുമാർ, ഗുരുകുലം പ്രസിഡന്റ് അലഗ്ര പ്രിജിത് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മഞ്ജു സുരേഷ് സ്വാഗതവും, ആക്ടിഹ് ട്രഷറർ വിനേഷ് വാസുദേവൻ നന്ദിയും പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ജീവിത ചരിത്രവും ഗുരുദേവ കൃതികളും ആസ്പദമാക്കി ഐ.വി. സുനീഷ് സംവിധാനം ചെയ്തു. സാരഥിയുടെ കലാകാരന്മാർ അണിയിച്ചൊരുക്കിയ ‘ഗുരു പ്രസാദം’ സംഗീത നൃത്ത നാടകം ദൃശ്യവിരുന്ന് ഒരുക്കി. നിത്യ മാമൻ, അഭിജിത്ത് കൊല്ലം, ഗോകുൽ ഗോപകുമാർ, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീതവിരുന്നും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

