സാരഥി കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsകുവൈത്ത്സിറ്റി: സാരഥി കുവൈത്ത് സിൽവർ ജൂബിലി ആഘോഷഭാഗമായി അഹമ്മദി പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ ബാഡ്മിൻറൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഐ-സ്മാഷ് അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ മൂന്നു വിഭാഗങ്ങളിലായി 250ൽപരം പേർ പങ്കെടുത്തു. ബി.ഇ.സി മാർക്കറ്റിങ് വിഭാഗം മാനേജർ രാംദാസ് ഉദ്ഘാടനം ചെയ്തു. അണ്ടർ 14 കാറ്റഗറി കേരള ചാമ്പ്യൻ വരുൺ ശിവ സജിത്തിന്റെ പ്രദർശന മത്സരവും നടന്നു.
ഓപൺ വിഭാഗം ലോവർ ഇന്റർമീഡിയറ്റിൽ റൂഫസ്-അയൂബ് സഖ്യവും ഹയർ ഇന്റർമീഡിയറ്റിൽ സുനീർ-ഉല്ലാസ് സഖ്യവും എബോവ് 85 വിഭാഗത്തിൽ സുബിൻ-ബിനോയ് സഖ്യവും ചാമ്പ്യന്മാരായി.
സാരഥി ഇൻട്രാ വിഭാഗം ടൂർണമെന്റിൽ ഫഹാഹീൽ യൂനിറ്റ് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. ഹസാവി ഈസ്റ്റ് രണ്ടും മംഗഫ് ഈസ്റ്റ് മൂന്നും സ്ഥാനം നേടി.
സാരഥി ഇൻട്രാ അണ്ടർ 17 വിഭാഗത്തിൽ സ്വാമിനാഥൻ അരുൺ-സുഹിത് കരയിൽ സുഹാസ് സഖ്യവും ഇൻട്രാ വനിത-വിഭാഗത്തിൽ ശിൽപ കാട്ടുങ്ങൽ-സന്ധ്യ ഷിജിത് സഖ്യവും ഇൻട്രാ പുരുഷ വിഭാഗത്തിൽ വരുൺ ശിവ-പ്രശാന്ത് ചിദംബരൻ സഖ്യവും ചാമ്പ്യന്മാരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.