എസ്.എ.പി ഷറഫുദ്ദീന് പ്രവാസി വെൽഫെയർ യാത്രയയപ്പ്
text_fieldsഎസ്.എ.പി ഷറഫുദ്ദീന് നൽകിയ യാത്രയയപ്പ് യോഗത്തിൽ പ്രവാസി വെൽഫെയർ പ്രവർത്തകർ
കുവൈത്ത് സിറ്റി: മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് തിരിക്കുന്ന പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല ട്രഷറർ എസ്.എ.പി ഷറഫുദ്ദീന് കണ്ണൂർ ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ദജീജ് കെ.ഐ.ജി ഹാളില്‍ ചേർന്ന യോഗം കേന്ദ്ര വൈസ് പ്രസിഡന്റ് ലായിക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല പ്രസിഡന്റ് ഫായിസ് അബ്ദുല്ല അധ്യക്ഷതവഹിച്ചു.പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡന്റ് അഷ്കർ മാളിയേക്കൽ കേന്ദ്ര സെക്രട്ടറി ജസീല്‍ ചെങ്ങളാൻ എന്നിവര്‍ ആശംസകൾ നേർന്നു.
തന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം പൊതുജന സേവനത്തിനു ചിലവഴിക്കുന്ന ഷറഫുദ്ദീനിൽ ഏറെ മാതൃകയുണ്ടെന്ന് യോഗം ഉണർത്തി. ആദരവിനും യാത്രയയപ്പിനും മറുപടി പ്രസംഗത്തിൽ ഷറഫുദ്ദീന് നന്ദി രേഖപ്പെടുത്തി. കേന്ദ്ര വൈസ് പ്രസിഡന്റ് ലായിക് അഹമ്മദ് എസ്.എ.പി ഷറഫുദ്ദീനുള്ള ഉപഹാരം കൈമാറി. ജില്ല സെക്രട്ടറി നിഹാദ് നാസർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അഫ്സൽ ഉസ്മാൻ പരിപാടി നിയന്ത്രിച്ചു.

