സി.ആർ.സി കോഴിക്കോടിന് സാന്ത്വനം കുവൈത്ത് ഉപകരണങ്ങൾ നൽകി
text_fieldsസാന്ത്വനം കുവൈത്ത് സഹായകൈമാറ്റ ചടങ്ങ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാർക്കുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ സി.ആർ.സി കോഴിക്കോടിന് ജീവകാരുണ്യ സംഘടനയായ സാന്ത്വനം കുവൈത്ത് ആധുനിക തെറാപ്പി ഉപകരണങ്ങൾ നൽകി. ന്യൂറോ ഡെവലപ്മെന്റിൽ ഡിസെബിലിറ്റിയുള്ള കുട്ടികൾക്ക് തെറാപ്പിയിൽ ഏറെ സഹായകമായ ആധുനിക സംവിധാനമായ ഇന്റർ ആക്റ്റീവ് ടച്ച് ഡിസ് പ്ലേ തെറാപ്പി യൂനിറ്റ്, ത്രീഡി ഹോളോ ഗ്രാഫിക്, ലേണിങ് യൂനിറ്റ് എന്നിവയാണ് കൈമാറിയത്.
പരിപാടിയുടെ ഉദ്ഘാടനം എം.കെ.രാഘവൻ എം.പി നിർവഹിച്ചു. സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജിലി അധ്യക്ഷത വഹിച്ചു. സാന്ത്വനം പ്രതിനിധി സന്തോഷ്, സി.ആർ.സി ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

